Breaking News
Home / Lifestyle / വേണം, സംസ്ഥാനത്തിന് ഒരു എയർ ആംബുലൻസ് ഉടൻ: ഡോ സുൽഫി നൂഹു കുറിപ്പ്

വേണം, സംസ്ഥാനത്തിന് ഒരു എയർ ആംബുലൻസ് ഉടൻ: ഡോ സുൽഫി നൂഹു കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എത്രയും പെട്ടെന്ന് എയർ ആംബുലൻസ് ആരംഭിക്കണമെന്ന് ഡോ. സുൽഫി നൂഹു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. സുൽഫി നൂഹു ഇക്കാര്യം ഉന്നയിക്കുന്നത്. എയർ ആംബുലൻസിന്‍റെ അഭാവത്തിൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്രശ്രമം നടക്കുകയാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും അതിനാൽ കേരളത്തിൽ എത്രയും പെട്ടെന്ന് എയർ ആംബുലൻസ് ആരംഭിക്കണമെന്നും ഡോ സുൽഫി നൂഹു പറയുന്നു.

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്. എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വേണം എയർ ആംബുലൻസ് ഉടനെ !!

എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ് .

ഉദ്യമം വിജയിക്കട്ടെ

പക്ഷേ മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തിൽ ഉടൻ ആരംഭിക്കണം എയർ ആംബുലൻസ് .

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്.

എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും .

സൃഷ്ടിക്കണം

ഡോ സുൽഫി നൂഹു

About Intensive Promo

Leave a Reply

Your email address will not be published.