Breaking News
Home / Lifestyle / എങ്ങനെ ആഘോഷിക്കാൻ പെണ്ണെ നീ അടുത്ത് ഇല്ലാതെ നിന്നെ ഒന്ന് കാണാൻ കഴിയാതെ, ഒരു തീരാ ദുഃഖം ആയി മാറിയല്ലോ പെണ്ണെ എനിക്ക്.

എങ്ങനെ ആഘോഷിക്കാൻ പെണ്ണെ നീ അടുത്ത് ഇല്ലാതെ നിന്നെ ഒന്ന് കാണാൻ കഴിയാതെ, ഒരു തീരാ ദുഃഖം ആയി മാറിയല്ലോ പെണ്ണെ എനിക്ക്.

മരണ വേദനയോടെ ആണ് എഴുതുന്നത്.
എന്റെ ഒന്നാം വിവാഹ വാർഷികം ആണ് ഇന്ന്. ഞാനും എന്റെ പെണ്ണും എല്ലാവരും ചേർന്ന് ആഘോഷിക്കേണ്ട നാൾ. എങ്ങനെ ആഘോഷിക്കാൻ പെണ്ണെ നീ അടുത്ത് ഇല്ലാതെ നിന്നെ ഒന്ന് കാണാൻ കഴിയാതെ, ഒരു തീരാ ദുഃഖം ആയി മാറിയല്ലോ പെണ്ണെ എനിക്ക്. എവിടെ എന്റെ പെണ്ണെ നീ, അറിയില്ല അങ്ങ് ദൂരെ ഒരു നക്ഷത്രം ആയി പെണ്ണെ നീ എല്ലാം കാണുന്നുണ്ട് എന്ന് എനിക്കറിയാം.

ഒന്നും പറയാതെ നീ പോയത് തൊട്ട് അറിയുന്നുണ്ടോ പെണ്ണെ എന്റെ മനസിന്റെ നൊമ്പരം, അടുത്ത് അറിഞ്ഞ നാൾ മുതൽ പെണ്ണെ നീ ആയിരുന്നു എല്ലാം, കണ്ട നാൾ മുതൽ പെണ്ണെ നീ ആയിരുന്നു സ്വപ്നം.തന്ന സ്നേഹത്തിനും കരുതലിനും ഞാൻ എന്തു തിരികെ നല്കും പെണ്ണെ എന്റെ ജീവിതം അല്ലാതെ. കഴിഞ്ഞ 11 മാസങ്ങൾ ആയി ഞാൻ കരയാതെ ഉറങ്ങിയിട്ടില്ല. ഒരു മാസം മതി മറന്നു ജീവിച്ചു,അതിനുള്ള ശിക്ഷ ആണോ ഇതു എന്നറിയില്ല. അവൾ ഈ ലോകത്തു നിന്നും വിട പറഞ്ഞു,എന്നോട് പറയാതെ.

ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന വിവാഹം. അത് കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം എനിക്ക് പൂർത്തിയാകുന്നു. അതെ എനിക്ക് മാത്രമേ അത് പൂർത്തിക്കരിക്കാൻ കഴിയൂ, കാരണം കൂട്ടത്തിൽ പങ്ക് ചേരേണ്ട പ്രിയതമ വേറെ ലോകത്തിലേക്ക് പോയിട്ട് 11 മാസം ആയിരിക്കുന്നു . പറയു പെണ്ണെ ഇന്ന് ഞാൻ എന്തു സമ്മാനം ആണ് മോൾക്ക്‌ വേണ്ടി വങ്ങേണ്ടേ, ഏതു ക്ഷേത്രത്തിൽ ആണ് പോകേണ്ടേ, ഏതു കേക്ക് ആണ് മുറിക്കേണ്ടേ , എന്തു ഭക്ഷണം ആണ് നമ്മൾ ചേർന്ന് ഉണ്ടാക്കേണ്ടത് എവിടേക്ക് ആണ് നമ്മൾ ചേർന്ന് കറങ്ങാൻ പോകേണ്ടത്, അറിയില്ല മോളെ എനിക്ക് അറിയില്ല, എന്റെ ആഘോഷം അത് നീ എന്ന മിഥ്യ ആ തലയിണയിൽ മുഖം പൂഴ്ത്തി കരയാൻ മാത്രേ കഴിയുന്നുള്ളു.

ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നം ആയി മാറിയപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല എന്നറിയാം. നിന്നെ എന്നിൽ നിന്നും തട്ടി തെരുപ്പിച് എടുക്കാൻ മാത്രം ഞാൻ എന്തു തെറ്റ് ആണ് ചെയ്തതെന്ന് മാത്രം പെണ്ണെ എനിക്കറിയില്ല. ഒരുമിച്ചു കണ്ട സ്വപ്നങ്ങളും പ്രേതീക്ഷകളും ബാക്കി ആണല്ലോ മോളെ. ഇനി എന്തു ചെയ്യണം പെണ്ണെ ഞാൻ തിരികെ കിട്ടാൻ നമ്മുടെ ആ നല്ല നാളുകൾ. ഒരായിരം കണ്ണുനീരിൽ കുതിർന്ന ചുംബനം മാത്രമേ എനിക്ക് നൽകാൻ കഴിയുന്നു മോളെ നിനക്ക് വേണ്ടി.

എന്റെ പെണ്ണെ ഞാൻ ചെയ്ത തെറ്റ് അത് എനിക്ക് നിന്റെ കൂടെ വരാൻ കഴിയാൻ സാധിച്ചില്ല എന്നുള്ളത് ആണ്. ഒറ്റയ്ക്ക് ആക്കി ഞാൻ നിന്നെ. ഒരു നോക്ക് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് വെട്ടം ആഗ്രഹിച്ചു പോകുന്നു പെണ്ണെ. ഇനി എങ്ങനെ എന്ന് ഞാൻ നിന്നോട് ഒരുപാട് വെട്ടം ചോദിച്ചിട്ട് ഉള്ളതാണ്,എല്ലാവര്ക്കും ഒരു ഓർമ ആയി മാറിയെങ്കിലും ആ ഓർമകളിൽ മാത്രം മുഴുകി ജീവിക്കുവാൻ എനിക്ക് പെണ്ണെ കുറെ നല്ല ഓർമ്മകൾ ഉണ്ടല്ലോ.ഇനിയും കൂടുതൽ ആഗ്രഹിക്കാൻ പാടില്ലല്ലോ. ഹൃദയമിടിപ്പിന്റെ അവസാനം താളം നിലക്കും വരെ എന്റെ മാറോടു ചേർത്ത് നിർത്തും ഞാൻ മോളെ നിന്നെ എപ്പോഴും എല്ലായിപ്പോഴും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *