കൊച്ചിയില്‍ വിഷു ആഘോഷിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സദ്യയും വിഷു ആഘോഷവും.
തമിഴ്്നാട്ടുകാരുടെ മാത്രമല്ല മലയാളിയുടെ കൂടി മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. ഒടുവില്‍ കേരളക്കരയിലെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മലയാള വിജയ് സേതുപതി മലയാള സിനിമയുടെ കൂടി ഭാഗമാവുകയാണ്. ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയെന്ന നടനായി തന്നെയാണ് മലയാള സിനിമയിലെ അരങ്ങേറ്റവും.
വിഷുദിനത്തിലും കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു വിജയ് സേതുപതി. എല്ലാവര്‍ക്കുമൊപ്പം തനി മലയാളിയായി വിഷുസദ്യയുണ്ടു.
ആദ്യമായി വിഷു ആഘോഷത്തില്‍ പങ്കെടുക്കുന്ന മക്കള്‍ സെല്‍വന് എല്ലാവര്‍ക്കും വിഷു ആശംസയും നല്‍കി. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവും നടന്‍ മറച്ചുവച്ചില്ല. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുള്ള താരം കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും മലയാള സിനിമ സ്വീകരിക്കും