ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്…’ തിരുവാമ്പാടി കൃഷ്ണനെ കണി കണ്ടാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി വിഷു ദിനത്തിൽ കണ്ണുതുറന്നത്. ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ ഉണ്ടായിരുന്നു.
വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ ഹോട്ടലിലാണ് താമസിക്കുന്നത്. രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിനുവേണ്ടി താൻ തന്‍റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ടുപോവുകയാണെന്നും ഈ ഊർജ്ജം നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തി.
വിഡിയോ കാണാം.