മധുര രാജ ഇന്ന് തിയേറ്ററുകളില്‍ എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എങ്ങു നിന്നും വരുന്നത്. പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള സിനിമ എന്ന നിലയിലാണ് ഒരുങ്ങിയത്. മുപ്പതു കോടിയോളം രൂപ മുതല്മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നിർമ്മാതാവാണ്. വെറും ഒരു ടാക്സി ഡ്രൈവർ ആയി ജീവിതം തുടങ്ങി ഇന്ന് കോടികൾ മുടക്കുന്ന സിനിമ ഒരുക്കുന്ന അദ്ദേഹത്തിന്റെ ജീവിത കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്..
ദുബായ്‌യിലെ നിരത്തുകളിൽ ടാക്സി ഓടിച്ചു നടന്നിരുന്ന നെൽസൺ ഐപ്പ് ഒരിക്കൽ പോലും വിചാരിച്ചില്ല ഇന്ന് താൻ ഇത്രയും മുതല്മുടക്കുള്ള ഒരു സിനിമയുടെ നിർമ്മാതാവ് ആകുമെന്ന്. മാസം 500 ദിർഹം പോലും ഉണ്ടാക്കാൻ പറ്റാതിരുന്ന ഒരു പ്രാരാബ്ധ പ്രവാസിയിൽ നിന്ന് ആണ് നെൽസൺ ഐപ്പ് ഇന്നത്തെ കോടീശ്വരനിലേക്ക് എത്തിയത്. സ്വരുക്കൂട്ടിയ കാശ് കൊണ്ട് ആദ്യം ഒരു ലോറി വാങ്ങിയ അദ്ദേഹം പിന്നീട് മൂന്ന് വാഹനത്തിന്റെ ഉടമയായി..
എന്നാൽ മൂന്ന് വണ്ടികളിൽ ഒന്ന് മറിഞ്ഞത് മൂലം ഉണ്ടായ ഭീമമായ നഷ്ടം നികത്താൻ മറ്റു വണ്ടികൾ വിറ്റ അദ്ദേഹം വീണ്ടും മുതലാളിയിൽ നിന്ന് തൊഴിലാളി ആയി മാറി. അവിടെ നിന്നു ഏറെ കഷ്ടപ്പെട്ട് മുന്നിലേക്ക് വന്ന അദ്ദേഹം ഇന്ന് അസംഖ്യം വാഹനങ്ങളുടെ ഉടമയാണ്. ഇളയ കുഞ്ഞിന് പാല് വാങ്ങാൻ പോലും പണമില്ലാത്തിടത്തു നിന്നുമാണ് ഇന്നത്തെ ജീവിതത്തിലേക്ക് താൻ എത്തി നില്കുന്നത് എന്ന് ഈ കുന്നംകുളത്തുകാരൻ പറയുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന മാതൃഭൂമി ന്യൂസ് സ്റ്റോറി ഇതാ…..