കായംകുളം: പ്രമുഖ നടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയായ യുവാവ് റിസോർട്ട് മുറിയിലും തന്റെ വീട്ടിലും വച്ചും നിരവധി തവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നുമാണ് പരാതി.
ഇയാൾ ഇപ്പോൾ വിദേശത്താണ്. ഹോട്ടലിലെ സി.സി ടി.വി കാമറകൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതാതി പൊലീസ് പറഞ്ഞു. രണ്ട് മാസം മുൻപ് ഇത് സംബന്ധിച്ച പരാതിയിൽ പൊലീസ് ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.അതേസമയം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് സൈബർ സെല്ലിൽ നിർദ്ദേശം നൽകിയെന്നാണ് സൂചന. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയൽ നടി കഴിഞ്ഞ ദിവസമാണ് കായകുളം പൊലീസിൽ പരാതി നൽകിയത്. 37കാരനായ എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്.