Breaking News
Home / Lifestyle / കുട്ടിക്കാലം മുതല്‍ അമ്മയില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ തുറന്നെഴുതി നടി സംഗീത ക്രിഷ്

കുട്ടിക്കാലം മുതല്‍ അമ്മയില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ തുറന്നെഴുതി നടി സംഗീത ക്രിഷ്

മുഖത്ത് എപ്പോഴും പുഞ്ചിരി തൂകി വരുന്ന പല താരങ്ങളുടെയും വ്യക്തി ജീവിതം അതുപോലെ സന്തോഷകരമായെന്നു വരികയില്ല. അത്തരത്തിലൊരു ജീവിതമാണെങ്കില്‍ വെള്ളിത്തിരയിലെ പല സിനിമാതാരങ്ങളും പുറത്ത് പറയാന്‍ ഇഷ്ടപ്പെടുകയുമില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാവുകയാണ് നടി സംഗീത ക്രിഷ്. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരമായിരുന്നു സംഗീത. കുട്ടിക്കാലം മുതല്‍ക്കെ അമ്മയില്‍ നിന്ന് നേരിട്ട ക്രൂരതകളാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി.

കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു. ട്വിറ്ററിലൂടെയാണ് തുറന്ന് എഴുതിയത്.

തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ ആദ്യം രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് നടിക്കെതിരെ അമ്മ പരാതിപ്പെട്ടിരുന്നു. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഗീതയെ കുറിച്ച് മോശമായ തലത്തില്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുത്തി അമ്മയ്‌ക്കെതിരെ താരം കുറിച്ചിരിക്കുന്നത്. മലയാളത്തില്‍ വലിയ വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിരുന്നു സംഗീത. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍, സമ്മര്‍ ഇന്‍ ബെത്‌ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.

About Intensive Promo

Leave a Reply

Your email address will not be published.