Breaking News
Home / Lifestyle / മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ അന്തരിച്ചു

മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ അന്തരിച്ചു

മു​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കി​ഫ്ബി​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​വുമാ​യ​ ​ഡോ.​ ​ഡി. ബാ​ബു​പോ​ൾ അന്തരിച്ചു. ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​കിം​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ബാബുപോൾ ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. ന​വ​കേ​ര​ള​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​പ​ദേ​ശ​ക​നാ​ണ് ​ബാ​ബു​പോ​ൾ. എ​റ​ണാ​കു​ളം​ ​കു​റു​പ്പം​പ​ടി​യി​ൽ​ ​ജ​നി​ച്ച​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്‌​ ​താ​മ​സം.

അന്ന ബാബുവാണ് ഭാര്യ.എഴുത്തുകാരൻ, പ്രഭാഷകൻ, ഐ.എ.എസുകാരൻ തുടങ്ങിയ നിലകളിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ ഭരണ സാമൂഹിക സാംസ്‌കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിലെ അർത്ഥവത്തായ സാന്നിദ്ധ്യമായിരുന്നു ഡോ ഡി. ബാബു പോൾ.എ​ഴു​ത്തു​കാ​ര​നും​ ​പ്ര​ഭാ​ഷ​ക​നു​മാ​യ​ ​ബാ​ബു​പോ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സാ​ഹി​ത്യ​ ​സാം​സ്‌​കാ​രി​ക​ ​മേ​ഖ​ല​യി​ലെ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​ ദീർഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരി. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടുന്ന ഐ.എ.എസുകാരൻ.

പിതാവ് പി.എ. പൗലോസിന്റെ മാർഗ നിർദ്ദേശമാണ് ഒരു ഭരണാധികാരി എന്ന നിലയിൽ എന്നും ബാബു പോളിന് വഴിവെളിച്ചമായിരുന്നത്.സർവ്വീസിൽ കയറി കാലത്ത് പരിശീലനം കഴിഞ്ഞ് സ്വതന്ത്ര ചുമതലയേറ്റടുക്കുന്ന അവസരത്തിൽ പിതാവ് പി.എ. പൗലോസ് തനിക്ക് അയച്ച കത്താണ് ജീവിതത്തിലെ പ്രധാന മുതൽക്കൂട്ടെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. “നിന്റെ കീഴ് ജീവനക്കാർ നിന്നെ ഭയപ്പെട്ട് അനുസരിക്കുന്നതിനെക്കോൾ നിന്നോടുള്ള സ്നേഹം കൊണ്ട് നിന്നെ ബഹുമാനിക്കുന്നുവെന്ന് കേൾക്കുന്നതാണ് ഇഷ്ടം” എന്ന പിതാവിന്റെ കത്തിലെ പ്രസക്തഭാഗമാണ് ഭരണാധികാരി എന്ന നിലയിൽ നാൽപത് വർഷങ്ങൾക്ക് ശേഷം പടിയിറങ്ങുമ്പോഴും ബാബു പോളിന്റെ സർവ്വീസിലും ജീവിതത്തിലും പ്രകാശം നൽകിയത്.

കാളീശ്വരൻ,ചീഫ് സെക്രട്ടറി പത്മകുമാർ, ജീ ഗോപാലകൃഷ്ണൻ എന്നിവരാണ് സർവ്വീസിലെ ഗുരുസ്ഥാനീയർ. സിവിൽ സ‌ർവ്വീസ് നേടി സർവ്വീസിൽ പ്രവേശിക്കുമ്പോൾ ആദ്യത്തെ മന്ത്രി സി.ആർ.ഗൗരി അമ്മയാണ്. ശേഷം ടി.വി .തോമസ്, ബേബു ജോൺ, അച്ചുതമേനോൻ തുടങ്ങിയ കേരള രാഷ്ട്രീയത്തിലെ അധികായന്മാർക്കൊപ്പം ചെറുപ്പത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ബാബു പോളിന്റെ ജീവിതത്തേയും വീക്ഷണങ്ങളേയും ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കാനുള്ള മനസുകാണിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥ ‘കഥ ഇതുവരെ ‘

(2001) പ്യൂൺ രാമൻനായർക്കും മന്ത്രി രാമകൃഷ്ണനുമായി സമർപ്പിച്ചത്.ഇടുക്കി ജല വൈദ്യുത പദ്ധതി അടക്കം പല പ്രധാനപ്പെട്ട പദ്ധതികളും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഒന്നുകിൽ പട്ടാളത്തിന് വിട്ട് നൽകണം അല്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് പറഞ്ഞ ഇടുക്കി പദ്ധതി ബാബു പോളിനോട് ഏറ്റെടുത്ത് നടപ്പിലാക്കാൻ ആവശ്യപ്പെട്ടത് അന്നത്തെ മന്ത്രി അച്ചുതമേനോനാണ്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്‌പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവക്കുറിപ്പുകൾ)

വേദശബ്ദരത്‌നാകരം,രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ,ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ,നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ക‌ൃതികൾ. 2000ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ബൈബിൾ വിജ്ഞാനകോശം ‘വേദശബ്ദരത്‌നാകരം ‘ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അന്ന ബാബുവാണ് ഭാര്യ.

About Intensive Promo

Leave a Reply

Your email address will not be published.