അടുത്തിടെ യുവ നടൻ സണ്ണി വെയ്ൻ വിവാഹിതനായിരുന്നു. ബാല്യകാല സുഹൃത്തായ രഞ്ജിനിയെ ആണ് സണ്ണി വിവാഹം ചെയ്തത്. അധികമാരും അറിയാതെ, മാധ്യമ ശ്രദ്ധ നൽകാതെ ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാണ് സണ്ണി വെയ്ൻ വിവാഹിതനായത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ താരത്തിന്റെ വിവാഹ ചിത്രമെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണു ഭൂരിഭാഗം പേരും ഈ കാര്യം അറിയുന്നത് തന്നെ..
കല്യാണത്തിന് അധികം ആരെയും വിളിച്ചില്ലെങ്കിലും സിനിമയിലെ സഹ പ്രവർത്തകർക്കും മറ്റുമായി ഒരു ഗംഭീര റിസപ്ഷൻ ചടങ്ങു സണ്ണി ഒരുക്കിയിരുന്നു. സിനിമ മേഖലയിലെ സണ്ണിയുടെ അടുപ്പക്കാർ എല്ലാവരും റിസെപ്ഷനു എത്തിയിരുന്നു. കൂട്ടത്തിൽ യുവതാരം ദുൽഖർ സൽമാനും ഉണ്ടായിരുന്നു. സണ്ണിയും ദുൽഖറും തമ്മിൽ ഒരു അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇവരും ഒരു സിനിമയിലൂടെ ആണ് അരങ്ങേറിയത്…
ഭാര്യ അമാലിന് ഒപ്പമാണ് ദുൽഖർ ചടങ്ങിന് എത്തിയത്. ദുല്ഖറിന്റെ വാക്കുകൾ ചടങ്ങിന് എത്തിയ ഏവരിലും ചിരി പടർത്തി. സണ്ണിയെ ട്രോളി ഉള്ള ദുല്ഖറിന്റെ വാക്കുകൾ ഇങ്ങനെ “”കുഞ്ചു, ആശംസകൾ, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങൾ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാൻസ് കൊടുത്തതിന് താങ്ക്സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി”…