Breaking News
Home / Lifestyle / സഹിക്കാൻ കഴിയുന്നില്ല രാവേറെയായിട്ടും കണ്ണിലും മനസിലും അച്ഛന്റെ കൂടെ സന്തോഷം പങ്കിടുന്ന ആ പുഞ്ചിരിക്കുന്ന കുഞ്ഞുമുഖം മാത്രം

സഹിക്കാൻ കഴിയുന്നില്ല രാവേറെയായിട്ടും കണ്ണിലും മനസിലും അച്ഛന്റെ കൂടെ സന്തോഷം പങ്കിടുന്ന ആ പുഞ്ചിരിക്കുന്ന കുഞ്ഞുമുഖം മാത്രം

എന്റെ ഏഴുവയസുകാരൻ മകൻ എന്നരികിൽ സുരക്ഷിതമായി കിടന്നുറങ്ങുന്പോഴും,
ആരുമല്ലാതിരുന്നിട്ടും അവന് വേണ്ടി, ആ ഏഴുവയസുകാരന് വേണ്ടി കണ്ണീരണിഞ്ഞ കണ്ണുകളിൽ നിന്ന് ഉറക്കം മാറി നിന്ന രാത്രിയായിരുന്നു ഇന്നലെ..

സഹിക്കാൻ കഴിയുന്നില്ല , രാവേറെയായിട്ടും കണ്ണിലും മനസിലും അച്ഛന്റെ കൂടെ സന്തോഷം പങ്കിടുന്ന ആ പുഞ്ചിരിക്കുന്ന കുഞ്ഞുമുഖം മാത്രം !!

കൊന്നാലും തീരാത്ത പകയാണെനിക്ക് ,
സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട നിരാലംബനായ ആ കുഞ്ഞുമോനെ നിഷ്കരുണം മർദ്ധിച്ചുകൊന്ന അരുൺ ആനന്ദ് എന്ന ക്രിമിനൽ ചെറ്റയോട്…

വെറുപ്പാണെനിക്ക് ,
ആ കുഞ്ഞുമക്കളെ കാലങ്ങളായി കണ്മുൻപിൽ ഇത്രയേറെ ഉപദ്രവിക്കുന്നത് കണ്ടിട്ടും , ജീവൻകൊടുത്തും അവരെ സുരക്ഷിതരാക്കേണ്ട ‘അമ്മ’ എന്ന പവിത്ര സ്‌ഥാനത്തെ പച്ചക്ക് വ്യഭിചരിച്ച ആ വൃത്തികെട്ട സ്ത്രീയോട്…

പുച്ഛമാണെനിക്ക് ,
നിരാശയും ഭയവും നിഴലിക്കുന്ന മുഖത്തോടെ സ്കൂളിൽ വന്നിരുന്ന ആ കുഞ്ഞിനെ സ്നേഹത്തോടെ വിളിച്ചു മടിയിലിരുത്തി അവന്റെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ മനസുവരാതിരുന്ന അവന്റെ ടീച്ചർമാരോട് …

കലിപ്പാണെനിക്ക് ,
തൊട്ടടുത്ത വീട്ടിൽ കാട്ടാളനെപ്പോലൊരുത്തൻ കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്നുണ്ടെന്നറിഞ്ഞിട്ടും ഏറ്റവും ചുരുങ്ങിയത് മൊബൈൽ ഫോണെടുത്ത് ചൈൽഡ് ലൈനിലേക്കെങ്കിലും വിവരമറിയിക്കാൻ തയ്യാറാവാതിരുന്ന അയൽക്കാരെന്ന് പറയുന്ന വേസ്റ്റുകളോട് …

അമ്പരപ്പാണെന്നിൽ ,
മരണപ്പെട്ട മകന്റെ പൊന്നുമക്കളുമായി പക്കാ ക്രിമിനലായ ഒരുത്തന്റെ കൂടെ പോറുതി തുടങ്ങിയവളുടെ അടുക്കൽ തങ്ങളുടെ രക്തത്തിൽ പിറന്ന ആ പൊന്നുമക്കൾ സുരക്ഷിതരാണോ എന്നന്വേഷിക്കാൻ സമയം കണ്ടെത്താതിരുന്ന ആ ഹതഭാഗ്യനായ അച്ഛന്റെ കുടുംബക്കാരായ ദുരന്തങ്ങളെയോർത്ത് …

വെറുപ്പാണ് , പുച്ഛമാണ് , സഹതാപമാണെനിക്ക് ,
ആ കുഞ്ഞുമേനി കുത്തിക്കീറാൻ പോസ്റ്റുമോർട്ടം ടേബിളിലിലേക്കെടുക്കുന്ന നേരത്ത് പോലും ആ പൊന്നുമോനെ തല്ലിക്കൊന്ന കാപാലികന് ജയിലിൽ മട്ടൻകറി കൂട്ടി സദ്യയൊരുക്കാൻ വിധിക്കപ്പട്ട ഇവിടത്തെ നിയമ വ്യവസ്ഥയോട് …!!

– Manaf Thindikkal

About Intensive Promo

Leave a Reply

Your email address will not be published.