Breaking News
Home / Lifestyle / ക്രിമിനലിന്റെ ഭീഷണിയിൽ പൊലിഞ്ഞത് സൈനികന്റെ ജീവനും, വഴിവിട്ട പോക്ക് തടയാൻ ശ്രമിച്ച മുൻ കാമുകിയുടെ ജീവനും

ക്രിമിനലിന്റെ ഭീഷണിയിൽ പൊലിഞ്ഞത് സൈനികന്റെ ജീവനും, വഴിവിട്ട പോക്ക് തടയാൻ ശ്രമിച്ച മുൻ കാമുകിയുടെ ജീവനും

മാസങ്ങളുടെ ഇടവേള പോലുമില്ലാതെ വഴിവിട്ട പെണ്‍ബന്ധത്തിന്റെ പേരില്‍ അമിതാബ് കാരണം ജീവൻ നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ. ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി അമിതാബിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണ് അമിതാബെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവായിരുന്നു.

പെണ്‍കുട്ടികളെ വശീകരിക്കാനും ഉപയോഗിച്ച്‌ വലിച്ചെറിയാനും ഒരു മടിയും കാണിക്കാത്ത ക്രിമിനല്‍ മനോഭാവമുള്ളയാളാണ് തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാബ്. ഇത്തരത്തില്‍ നിരവധി പേരുടെ ജീവിതം ഇയാള്‍ തകര്‍ത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വഴിവിട്ട ബന്ധം വഴി അമിതാബ് ഒരു പെണ്‍കുട്ടിയെ ജീവന്‍ നശിപ്പിച്ചു. വേറൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ജീവന്‍ നശിപ്പിച്ചു. മറ്റൊരു മുസ്ലിം യുവതിയെ വിവാഹം കഴിച്ച്‌ വഴിയാധാരമാക്കുകയും ചെയ്തു. എല്ലാം മാസങ്ങളുടെ പോലും ഇടവേളയില്ലാതെ. ഇതുകൊണ്ട് തന്നെ റിമാന്‍ഡിലുള്ള അമിതാബിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുകയുമാണ്.

വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിന് സസ്‌പെന്‍ഷനില്‍ തുടരവേ തന്നെയാണ് ഗുജറാത്തില്‍ സൈനികന്‍ ആയി ജോലി ചെയ്യുന്ന വൈശാഖിന്റെ മരണത്തിനും അമിതാബ് കാരണക്കാരനാകുന്നത്. തിരുവനന്തപുരം റൂറല്‍ പൊലീസ് ഓഫീസിലെ ക്ലറിക്കല്‍ ജോലിയില്‍ തുടരുമ്ബോഴാണ് അമിതാബ് വെള്ളനാട്ടുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

വിവാഹത്തിന് മുന്‍പ് തന്നെ തന്നെ സ്വത സിദ്ധമായ കറക്കവുമായി അമിതാബ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടി. കറക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ അമിതാബിനു പെണ്‍കുട്ടിയെ മടുത്തു. അതുകൊണ്ട് തന്നെ വിവാഹത്തിന് മുന്‍പ് തന്നെ അമിതാബ് ഈ പെണ്‍കുട്ടിയുമായി ഉടക്കി. കടുത്ത മാനസിക പീഡനങ്ങളാണ് വിവാഹത്തിന്റെ പേരില്‍ ഈ പെണ്‍കുട്ടിയില്‍ അമിതാബ് നടത്തിയത്. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ അമിതാബിനു പെണ്‍കുട്ടിയെ താല്‍പര്യമില്ലാതായി. ഇത് പെണ്‍കുട്ടിക്കും മനസിലായി.

കാര്യം കഴിഞ്ഞപ്പോള്‍ തന്നെ കറിവേപ്പിലയാക്കി അമിതാബ് എന്ന് മനസിലായപ്പോഴാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ‘നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്’, എന്ന് അമിതാബിന് സന്ദേശം അയച്ച ശേഷമായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അമിതാബ് എത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കാമുകിയെ.

കാര്യങ്ങള്‍ എല്ലാവരക്കും അറിയാവുന്നതു കൊണ്ടാണ് ഈ കേസില്‍ അമിതാബ് സസ്പെന്‍ഷനില്‍ ആകുന്നത്. ആറുമാസത്തെ സസ്പെന്‍ഷന്‍ ആണ് അമിതാബിനു ലഭിച്ചത്. സസ്പെന്‍ഷനില്‍ ആയിട്ടും തന്റെ പതിവ് രീതിയില്‍ മാറ്റം വരുത്താന്‍ അമിതാബ് തയ്യാറായതുമില്ല. ഈ സസ്പെന്‍ഷന്‍ കാലയളവില്‍ തന്നെയാണ് അമിതാബ്, ഇപ്പോള്‍ ആത്മഹത്യ ചെയ്ത വൈശാഖിന്റെ ഭാര്യയുമായി അടുക്കുന്നത്. ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കൈക്കലാക്കിയാണ് ഈ വിക്രിയകള്‍ അമിതാബ് വീണ്ടും തുടര്‍ന്നതും.

അമിതാബിനു പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികന്‍ വൈശാഖിന്റെ ഭാര്യയായത്. സസ്പെന്‍ഷന്‍ കാലാവധിയില്‍ ഈ പെണ്‍കുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം തന്നെയാണ് അമിതാബ് പുലര്‍ത്തിയത്. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയില്‍ നിന്നും വൈശാഖിന്റെ നമ്ബര്‍ അമിതാബ് കൈക്കലാക്കിയത്.

‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്ബോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.’ ഏത് ഭര്‍ത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോണ്‍ സംഭാഷണ വേളയില്‍ അമിതാബ് പുറത്തെടുത്തത്. സൈനികന്‍ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താന്‍ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയില്‍ ആണ് വൈശാഖും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം കഴിക്കുന്നത്.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടില്‍ നിന്നത്. ഇത് കഴിഞ്ഞു തിരിച്ചു പോകുമ്ബോഴാണ് ഫോണിലൂടെ വിളിച്ച് അമിതാബ് ഭീഷണിപ്പെടുത്തുന്നത്. നീ അവധിക്ക് വരുപ്പോള്‍ നിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് എടുക്കുന്നത് നിന്റെ കൊച്ചല്ല എന്റെ കൊച്ചാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവിതത്തില്‍ നിന്നും വിട നല്‍കാന്‍ പ്രേരിപ്പിച്ചത്.

അമിതാബിന്റെ സംഭാഷണം കഴിഞ്ഞയുടന്‍ വൈശാഖ് ഭാര്യയെ വിളിച്ചു. നയത്തില്‍ സംസാരിച്ചപ്പോള്‍ വൈശാഖിന്റെ ഭാര്യ അമിതാബുമായി അടുപ്പമുള്ള കാര്യം സമ്മതിച്ചു. നിന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിയെ ഞാന്‍ ഒരിക്കലൂം കളയില്ല. എനിക്ക് ഭാര്യമായി നീ മതി. പക്ഷെ അമിതാബുമായി ഏത് തരത്തിലുള്ള ബന്ധമാണ് നീ പുലര്‍ത്തിയത് എന്ന് എന്നോട് പറയണം- വൈശാഖ് ആവശ്യപ്പെട്ടു. നിന്നെ എത്ര തവണ അവന്‍ കൊണ്ടുപോയി നശിപ്പിച്ചു എന്ന് നീ പറയണം- വൈശാഖ് ആവശ്യപ്പെട്ടു.

രണ്ട് മൂന്നു തവണ അമിതാബിന്റെ കൂടെ കിടന്ന കാര്യം ഈ സംഭാഷണ വേളയില്‍ ഭാര്യ വൈശാഖിനോട് വെളിപ്പെടുത്തി. വൈശാഖിനും ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ. വിശാഖ് ഈ സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് പട്ടാളക്കാരന്‍ തന്നെയായ തന്റെ സഹോദരനെ ഏല്‍പ്പിച്ചു. എന്ത് വന്നാലും ഇവനെ നീ വിടരുത്. എന്റെ ഭാര്യയെ അവന്‍ നശിപ്പിച്ചു. എന്റെ ജീവിതം അവന്‍ നശിപ്പിച്ചു. എന്ന് പറഞ്ഞ ശേഷം ഗുജറാത്ത് രാം നഗറില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വൈശാഖ് ജീവനൊടുക്കുകയായിരുന്നു.

വൈശാഖിന്റെ സഹോദരന്‍ സംഭാഷണ ശകലങ്ങളുമായി ഉടന്‍ പോയി ഡിജിപിയെ കണ്ടു. ഇതോടെ രണ്ടു കേസുകളും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കി ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യ, സൈനികന്റെ ആത്മഹത്യ ഈ രണ്ടു കേസുകളും ഒന്നാക്കിയാണ് ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്യനാട് പൊലീസും പാങ്ങോട് പൊലീസും അന്വേഷിക്കുന്ന കേസുകളാണ് ഇത്. ഈ കേസില്‍ അമിതാബ് കുടുങ്ങാന്‍ പോവുകയാണ്. അതിശക്തമായ തെളിവുകളും കേസുകളുമാണ് അമിതാബ് നേരിടുന്നത്.

അമിതാബിന്റെ അച്ഛന്‍ പൊലീസുകാരനാണ്. നല്ല പൊലീസുകാരന്‍ എന്ന പേരെടുത്ത ഉദയന്‍. നെടുമങ്ങാട് വെച്ച്‌ ഉദയന്‍ ഒരു അപകടത്തില്‍ മരിക്കുകയായിരുന്നു. ഉദയന്‍ മരിച്ച ശേഷമാണ് ആശ്രിത നിയമനത്തിന്റെ പേരില്‍ അമിതാബിനു ജോലി കിട്ടുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.