കൊച്ചി:ജ്വല്ലറികളുടെ കഴുത്തറപ്പൻ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ ഇതാ ചാരിറ്റി മറവിലും തട്ടിപ്പ് . രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ഷോറൂമുകളുള്ള ഭീമ ജ്വല്ലേഴ്‌സ് ചാരിറ്റിയുടെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ സമ്പാദിച്ചതായി ആരോപണം.
ഉയർന്നു പൊതുപ്രവര്‍ത്തകനായ നവാസ് പാച്ചിറ ഇതുസംബന്ധിച്ച തെളിവുകളുമായി ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും വീഡിയോയില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തു.5 പവൻ സ്വർണ്ണം വാങ്ങിയതിൽ മൂന്നര പവൻ മെഴുകു നിറച്ച് കൊടുത്തു എന്ന പരാതിയും കേസും കല്യാൺ ജ്വല്ലേഴ്‌സിന് എതിരേയുള്ളത് വിവാദമായിരിക്കെയാണ് ചാരിറ്റിയുടെ മറവിൽ വമ്പൻ തട്ടിപ്പുമായി ഭീമായും എത്തിയിരിക്കുന്നത് എന്ന ആരോപണം തെളിവുകളോടെ പുറത്തായിരിക്കുന്നത് .
നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
പ്രിയ സുഹൃത്തുക്കളെ …..
ഞാൻ നിങ്ങളുടെ സ്വന്തം പായ്ച്ചിറ നവാസ്.
9539980558.
9061283244.
ഭീമ ജ്യൂവലേഴ്സ് ഗ്രൂപ്പിന്റെ കടുംവെട്ട് ഞാൻ FB live -ലൂടെ തുറന്ന് കാട്ടാം…..
ഇല്ലാത്ത ഭീമ ചാരിറ്റി ട്രസ്റ്റിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്. ഞാൻ 20-07 -2016-ൽ തെളിവുകൾ സഹിതം കേസായി ഫയൽ ചെയ്തു.
തുടർന്ന് 2016 – 8-ാം മാസം തന്നെ ആ വെട്ടിപ്പ് ഭീമ അവസാനിപ്പിച്ചു. എന്നാൽ മറ്റ് ചിലത് തുടരുന്നു.
ചിത്രം 1). 13-02-2016-ൽ ഞാൻ ഭീമയിൽ നിന്നും സ്വർണം വാങ്ങിയപ്പോൾ ബില്ലിന് പകരം കിട്ടിയ Cash Invoice. അതിന് താഴെ ഭീമ ചാരിറ്റി എന്ന പേരിൽ നിർബന്ധപൂർവം 5 രൂപയുടെ കടുംവെട്ട്.
എന്റെ പരാതിയെ തുടർന്ന് ഒരാൾ ഒത്തുതീർപ്പിനായി വന്നു. മൂന്ന് ലക്ഷം രൂപയും, ഒരു വക്കീലു പോലുമല്ലാത്ത എന്നെ ഭീമയുടെ തീരുവനന്തപുരം ഷോറൂം ലീഗൽ അഡ്വൈസർ ജോലി, ശമ്പളം എത്ര വേണമെങ്കിലും തരാമെന്നും ദൈവസത്യമായുള്ള വാഗ്ദാനവും……
പക്ഷെ വന്നയാൾ നിരാശയോട് മടങ്ങി… ഇന്നും ഞാൻ ഒറ്റയ്ക്ക് നന്നായി കേസ് തുടരുന്നുമുണ്ട്…..
ഇതിൽ രണ്ട് ക്രിമിനൽ കുറ്റങ്ങളാണ് ഒന്ന് ഇല്ലാത്തൊരു ചാരിറ്റിക്കായി നിർബന്ധിത പിടിച്ചുപറി, ഗൂഡാലോചന.
രണ്ട് cash Bill -ന് പകരം തരികിട Cash Inovice.
ശരാശരി ഒരു ദിവസം ഭീമയുടെ ഒരു ഷോറൂമിൽ 5000 cash Invoice
5000 x 5 = 25,000
( ഇരുപത്തയ്യായിരം രൂപ)
ഒരു ദിവസം ശരാശരി 40 ഭീമ ഷോറൂമിൽ നിന്നും കണക്കാക്കിയാൽ
25,000 x 40 = 1,000,000
(പത്ത് ലക്ഷം രൂപ)
ഒരു മാസം ഇത്തരത്തിൽ ഭീമയുടെ 40 ഷോറൂമിൽ നിന്നും ശരാശരി കണക്കാക്കിയാൽ 1,000,000×30=30,000,000
(മൂന്ന് കോടി രൂപ)
ഇത്തരത്തിൽ തന്തയ്ക്ക് പിറക്കാത്ത രീതിയിൽ പാവം പൊതുജനങ്ങളായ കസ്റ്റമേഴ്സിനെ ചതിച്ച് ശരാശരി ഭീമ ഒരു വർഷമുണ്ടാക്കുന്നത്
30,000,000 x 12 = 360,000,000
(മുപ്പത്തിയാറ് കോടി രൂപ)
നിസ്സാര അഞ്ച് രൂപയല്ലേ ആരും ശ്രദ്ധിക്കാറില്ല, പിന്നെ ഇല്ലാത്തൊരു ചാരിറ്റി ട്രസ്റ്റിന്റെ പേരിലാണ് ആരോടും ചോദിക്കാതെ 5 രൂപ വെട്ടിക്കുന്നത് എന്ന് ആർക്കും അറിയുകയുമില്ലല്ലോ….??ഒന്നര വർഷം മുൻപുള്ള ഭീമയുടെ Cash Invoice ആരെങ്കിലും ഒന്ന്പരിശോദിച്ചു നോക്കൂ… Pls
അൻപത് വർഷമായി തുടരുന്ന ഈ പരസ്യമായ കടുംവെട്ട് കഴിഞ്ഞ ഒന്നരവർഷമായി ഇല്ല. അതായത് ഞാനൊരു കേസ് നൽകിയത് കാരണം ഭീമ ജൂവലേഴ്സിന് 50 കോടിയുടെ വെട്ടിപ്പിന് അറുതിയായി……
ഇത് കൊണ്ടാണവർ ഞാൻ കേസ് ഫയൽ ചെയ്ത ഉടനെ, പിൻവലിക്കാനായി മൂന്ന് ലക്ഷത്തിന്റെ ഓഫറുമായി ഓടിയെത്തിയത്.
ഇപ്പോൾ Cash Invoice-ൽ നിന്നും Bhima charity ഒഴിവാക്കി. പകരം എല്ലാ ഷോറൂമിലും വലിയൊരു ചാരിറ്റി ബോക്സ് വെച്ചു.
പ്രിയപ്പെട്ട ഭീമയുടെ കസ്റ്റമേഴ്സ് ദയവ് ചെയ്ത് നിങ്ങളാരും ഈ മുതലാളിമാർക്ക് സുഖിക്കാനായും, ജോലിക്കാർക്ക് ശമ്പളം കൊടുക്കാനുമായി ദാനപ്പെട്ടിയിൽ പണം ഇടരുത്…….
ഇത് മറ്റുള്ളവരിലേക്ക് ഷയർ ചെയ്യുക . ഇവരുടെ കള്ളത്തരം എല്ലാവരും അറിയട്ടെ