ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ പുതിയ പരസ്യത്തെയും വെറുതെ വിടാതെ ട്രോളന്മാര്‍. പ്രിയ വാര്യര്‍ക്കെതിരെ അടുത്തിടെ ട്രോള്‍ മഴ തന്നെ തീര്‍ക്കുന്ന ട്രോളന്മാര്‍ക്ക് പുതിയ അവസരമായി വീണുകിട്ടിയത് പുതിയ് പരസ്യമാണ്. പ്രിയയുടെ കോപ്രായങ്ങള്‍ എന്നാണ് പരസ്യങ്ങളെ വിലയിരുത്താറ്. ബോളിവുഡ് ചിത്രമൊക്കെ അഭിനയിച്ചപ്പോള്‍ പ്രിയ വേറെ ലെവലായി എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
എങ്കിലും പ്രിയയെ ട്രോളാതെ വിടില്ല. ബോളിവുഡില്‍ പോയപ്പോള്‍ കുറച്ചുകൂടി അഹങ്കാരം കൂടി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അഭിനയത്തിലെങ്കിലും മാറ്റം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് നടത്തി ഇടയ്ക്കിടെ ഫോട്ടോ ഷെയര്‍ ചെയ്യുന്ന പ്രിയ ഇത്തവണ പരസ്യത്തിന്റെ പോസ്റ്ററാണ് ഷെയര്‍ ചെയ്തത്.
കുട്ടൂസന്റെ പുതിയ പരസ്യമെത്തി എന്നാണ് പരിഹാസം. ഇവള് ആള് പുലിയാ കേട്ടാ.. ഇന്റര്‍നാഷ്ണല്‍ പരസ്യത്തിലൊക്കെയേ അഭിനയിക്കൂ എന്നും പറയുന്നു. ഇത്തവണ ചോക്ലേറ്റിന്റെയൊന്നുമല്ല, പെര്‍ഫ്യൂമിന്റെ പരസ്യമാണ്.
രണ്ട് മോഡലുകളുടെ കൂടെയാണ് പ്രിയ ഉള്ളത്. പെര്‍ഫ്യൂം കൈയ്യില്‍ പിടിച്ച് ഹോട്ട് ലുക്കില്‍ പ്രിയ. എന്നാല്‍, മറ്റ് രണ്ട് താരങ്ങള്‍ കസേരയിലിരുന്നപ്പോള്‍ പ്രിയ തറയിലിരുന്നാണ് പോസ് ചെയ്തത്. ഇതുമതിയല്ലോ ട്രോളര്‍മാര്‍ക്ക്. പ്രിയേച്ചിയെ തറയില്‍ ഇരുത്തിയത് ഒട്ടും ശരിയായില്ലെന്ന കമന്റുമുണ്ട്