ഏതു തരം കഥാപാത്രവും ലെനയിൽ സുരക്ഷിതമാണ്. ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടർ റോളുകളിലൂടെ ലെന തെളിയച്ചതാണിത്. അഭിനയത്തിൽ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെൻസിലുമൊക്കെ ലെന വേറെ ലെവലാണ്. ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
മുടി ബോയ്കട്ട് ചെയ്ത്, വശങ്ങളിൽ സ്വർണ്ണത്തുന്നലുകളോടു കൂടിയ വാടാമുല്ലക്കളറിലുള്ള മനോഹരമായ ഡ്രസ് ധരിച്ചാണ് ലെന ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. തോമസ് ജേക്കബ് ഫോട്ടോഗ്രഫിയാണ് ചത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.