Breaking News
Home / Lifestyle / ഈ അമ്പത്തേഴുകാരന് ദുബായ് ഭരണാധികാരിയോട് പറയാനുള്ളത് നന്ദി മാത്രമാണ്, ‘ഒരു ജീവിതം തന്നതിന്’

ഈ അമ്പത്തേഴുകാരന് ദുബായ് ഭരണാധികാരിയോട് പറയാനുള്ളത് നന്ദി മാത്രമാണ്, ‘ഒരു ജീവിതം തന്നതിന്’

കഴിഞ്ഞയാഴ്ച അജ്മാനിലെ ഒരു റേഡിയോ ചാനലിലൂടെയാണ് അല്‍ മസ്‌റൂയി എന്ന അമ്പത്തേഴുകാരന്‍ തന്റെ കദനകഥ വിവരിച്ചത്. ഒമ്പത് മക്കളുള്ള തനിക്ക് സ്വന്തമായി വീടു വെക്കുവാന്‍ സാധിക്കുന്നില്ലെന്നും ജീവിതം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ദുരിതകഥ കേട്ട അവതാരകന്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഈ കഥ ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ ചെവിയിലെത്തുകയും ചെയ്തു.

ഞായറാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും എത്തിയത് അല്‍ മസ്‌റൂയിക്കൊപ്പമായിരുന്നു. മസ്‌റൂയിക്ക് വീടു വെച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം മറ്റൊരു കാര്യവും കൂടി പ്രഖ്യാപിച്ചത് ഏവരെയും അമ്പരപ്പിച്ചു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തില്‍ സോഷ്യല്‍ റിസര്‍ച്ചറായി മര്‍സൂയിക്ക് ജോലി നല്‍കുമെന്നായിരുന്നു ആ തീരുമാനം.

തീരുമാനത്തില്‍ ഞെട്ടിയ മര്‍സൂയിക്ക് ഇത് വിശ്വസിക്കാനായില്ല. ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും താന്‍ വളരെ സന്തോഷവാനാണെന്നും ഭരണാധികാരിയുടെ നല്ല മനസ്സിന് നന്ദി അറിയിക്കുന്നതായും മര്‍സൂയി പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *