Breaking News
Home / Lifestyle / ബുർഖ ധരിച്ച് ഭര്‍ത്താവ് സെൽഫിയെടുത്ത് ഭാര്യ; വൈറലായി പാക്കിസ്ഥാനി ദമ്പതികൾ

ബുർഖ ധരിച്ച് ഭര്‍ത്താവ് സെൽഫിയെടുത്ത് ഭാര്യ; വൈറലായി പാക്കിസ്ഥാനി ദമ്പതികൾ

ബുർഖ ധരിച്ച് മുഖം പൊത്തിച്ചിരിക്കുന്ന ഭര്‍ത്താവ്. നിറഞ്ഞ ചിരിയുമായി ഭാര്യ. സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഈ ചിത്രവും ദമ്പതികളും.

പാകിസ്താനി ദമ്പതികളായ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ചിത്രം ഏറ്റെടുത്തു. പതിവിന് വിപരീതമായി ഭാര്യയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സമൂഹത്തില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തിനെതിരെയാണ് തങ്ങളുടെ ഈ ചിത്രമെന്ന് ദമ്പതികൾ പറയുന്നു.

പുരുഷാധിപത്യത്തെയും പതിവുരീതികളെയും പരിഹസിച്ച് കുറിപ്പും ചിത്രത്തിനൊപ്പം ഇവർ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ: ”ഇതാണെന്റെ മനോഹരനായ ഭര്‍ത്താവ്. എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാൻ കഴിയില്ല, കാരണം അതെപ്പോഴും മറച്ചുവെക്കണമെന്ന് എനിക്ക് നിർബന്ധമാണ്. അവന്റെ നേട്ടങ്ങളും സ്വപ്നങ്ങളും എല്ലാത്തിനും ഞാനാണ് അവകാശി. ലോകം മോശമായതുകൊണ്ട് ഞാൻ അവനോട് വീട്ടിലിരിക്കാൻ പറയും. എന്റെ ഒപ്പം പുറത്തുവരുന്നതിൽ കുഴപ്പമില്ല.

”ഞങ്ങൾ എപ്പോഴും ഈ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കാറ്. കാരണം ഇവിടുത്തെ ചിക്കനിൽ സ്റ്റിറോയിഡ് ചേർക്കാറില്ല. ഹോർമോൺ കുത്തിവെച്ച ചിക്കൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അത് പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്ന് അറിയിച്ചു. അതിന് എനിക്ക് താത്പര്യമില്ല, കാരണം അവൻ ഈ ലോകത്ത് ജീവിക്കുന്നതിന്റെ ഒരേയൊരു കാരണം എനിക്ക് കുട്ടികളെ തരണം എന്നതാണ്.

”അവൻ ഇങ്ങനെ സ്വയം മറച്ചുവെക്കുന്നത് എനിക്കെന്തിഷ്ടമാണെന്നോ? അവൻ പീഡിപ്പിക്കപ്പെടാൻ ഞാനിഷ്ടപ്പെടുന്നില്ല. പക്ഷേ എനിക്ക് എവിടെ വേണമെങ്കിലും കറങ്ങി നടക്കാം. എനിക്കെന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാം, കാരണം ഞാനൊരു സ്ത്രീയാണ്. മറ്റ് സ്ത്രീകളെ എനിക്ക് പേടിയില്ല. അവരെന്നെ ഉപദ്രവിക്കില്ല. ഇനി ഉപദ്രവിച്ചാൽ തന്നെ ഞാൻ ആരോടും പറയില്ല. പറഞ്ഞാൽ മറ്റുള്ളവർ വിചാരിക്കും ഞാൻ കരുത്തയല്ലെന്ന്.

”ഒരു സ്ത്രീ ഒരിക്കലും ബലഹീനയാകാൻ പാടില്ല. കരുത്തോടെയാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ അവനെ ഡ്രൈവ് ചെയ്യാനും ജോലി ചെയ്യാനും അനുവദിക്കാറുണ്ട്. കാരണം ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു. അച്ഛൻ, സഹോദരൻ എന്നിവരുമായി സംസാരിക്കാൻ ഞാനനുവദിക്കാറില്ല. ഭർത്താവ് എന്ന രീതിയിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനല്ലേ? ഫോട്ടോഗ്രഫി ഹറാമാണ് എന്നിരുന്നാലും നിങ്ങളെ ഇതേക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ഈ ഫോട്ടോയെടുത്തത്.”

ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.