പണം ആണ് എവിടേയും അത്യാവശ്യമുള്ള ഒരു വസ്തു. എന്നാല്‍ പലപ്പോഴും ദാരിദ്ര്യം ആയിരിക്കും പലര്‍ക്കും പറയാനുണ്ടാവുന്ന ഒരു കാര്യം. എന്നാല്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ പണം ഏത് ദിക്കില്‍ സൂക്ഷിക്കണം എന്ന് നോക്കാം. വാസ്തുശാസ്തരമനുസരിച്ച് പണം സൂക്ഷിക്കുന്ന ദിക്കിനെക്കുറിച്ച് അറിഞ്ഞ് വേണം അത് സൂക്ഷിക്കാന്‍.
പണം നമുക്ക് എവിടെ വേണമെങ്കിലും സൂക്ഷിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ടത് അത് ഏത് ദിക്കില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത് എന്നതാണ്. പണം സൂക്ഷിക്കുന്ന അല്ലെങ്കില്‍ സൂക്ഷിക്കേണ്ട ദിക്ക് മോശമാണെങ്കില്‍ അത് പലപ്പോഴും ദാരിദ്യത്തിലേക്കാണ് നയിക്കുന്നത്. ഏതൊക്കെ ദിക്കാണ് പണം സൂക്ഷിക്കാന്‍ ഉത്തമം എന്ന് നോക്കാം.
തെക്ക് ഭാഗത്ത്
വീട്ടില്‍ തെക്ക് ഭാഗത്തുള്ള മുറിയില്‍ പണം സൂക്ഷിക്കാന്‍ ഏറ്റവും ഉത്തമമാണ്. ഇത് ദാരിദ്ര്യത്തെ പടി കടത്തുകയും ഐശ്വര്യം വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പടിഞ്ഞാറ് ഭാഗത്ത്
പടിഞ്ഞാറ് ഭാഗത്താണ് മറ്റൊന്ന്. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒന്നാണ്.
തെക്ക് പടിഞ്ഞാറ് ഭാഗം
തെക്ക് പടിഞ്ഞാറ് ഭാഗത്തും പണം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അത് കടങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്നു.
കിഴക്കോട്ട് ദര്‍ശനം
ഈ ഭാഗങ്ങളിലെല്ലാം പണം സൂക്ഷിച്ചാലും അത് കിഴക്കോട്ട് ദര്‍ശനമായി വേണം സൂക്ഷിക്കാന്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു.
പണം സൂക്ഷിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍
പണം സൂക്ഷിക്കേണ്ടത് ഇത്തരത്തിലാണ് എന്ന് പറയുമ്പോള്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഇടങ്ങളുണ്ട്. ഇത് പലപ്പോഴും ദാരിദ്ര്യത്തിന് കാരണമാകുന്നു.
വടക്ക് കിഴക്ക് ശ്രദ്ധിക്കാം
വടക്ക് കിഴക്ക് ഭാഗങ്ങളില്‍ പണം സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല നേട്ടങ്ങള്‍ക്ക് പകരം നഷ്ടങ്ങളാണ് ഉണ്ടാവുന്നത്.
തെക്ക് കിഴക്ക്
വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തായിട്ടും പണം സൂക്ഷിക്കരുത്. ഇതും മോശം അനുഭവമാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. മാത്രമല്ല ഇത് പലപ്പോഴും അനാവശ്യ ചിലവുകളിലേക്കും വരുമാനം കുറയുവാനും കാരണമാകുന്നു.