Breaking News
Home / Lifestyle / നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം

നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം

നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി റോഡിലിറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗരോതയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജവഹര്‍ രജ്പുതിന്റെ മകന്‍ രാഹുല്‍ രജ്പുതാണ് കാര്‍ തടഞ്ഞതിന് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

കാറുമായി എത്തിയ രാഹുലിനെ ഗുര്‍സാരായി മേഖലയ്ക്കു സമീപത്തു വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ തടയുകയായിരുന്നു. നമ്പര്‍ പ്ലേറ്റില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു തടഞ്ഞത്. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ എംഎല്‍എയുടെ മകനാണെന്നും തന്നെ തടയാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു രാഹുലിന്റെ മറുപടി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും പോലീസ് ഉദ്യോഗസ്ഥനെ രാഹുല്‍ മര്‍ദ്ദിക്കുകയുമായിരുന്നു.

അതേസമയം, സംഭവത്തെ തുടര്‍ന്ന് എംഎല്‍എയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പക്ഷേ എംഎല്‍എയും അണികളും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിട്ടയച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.