അനുപമയെയും അവരുടെ കുടുംബത്തെയും ചെറുപ്പം മുതലേ അറിയാം.
ബാബുവേട്ടന്‍ എന്നാണ് അനുപമയുടെ അച്ഛനെ എല്ലാവരും വിളിച്ചിരുന്നത്.അച്ചുട്ടിപ്പണിക്കര്‍ എന്നാണ് മുത്തച്ഛന്‍െറ പേര്.
ബാബുവേട്ടന്‍െറ പേര് ബാലസുബ്രഹ്മണ്യന്‍ എന്നായിരുന്നു ശരിക്കും.
സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.
അകാല മരണമടയുന്ന സമയത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു.dysp ആയി പ്രമോഷനായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
കറ കളഞ്ഞ ഹൈന്ദവ കുടുംബമാണ് അന്നും ഇന്നും അനുപമയുടേത്.പറയരിക്കല്‍ കുടുംബം.വിശ്വാസികളാണെല്ലാവരും.
അച്ഛന്‍െറ മരണ ദിവസം കരഞ്ഞു തളര്‍ന്നു നിന്ന ഒരു പെണ്‍കുട്ടിയെ ഒാര്‍മ്മയുണ്ട്.അവിടന്ന് പൊരുതുകയായിരുന്നു അനുപമ.
ആ പോരാട്ടം എത്തി നിന്നത് ഐ എ എസ് പദവിയിലാണ്.
ഇന്നിപ്പോള്‍ അവര്‍ കരുത്തയായ ഒരു ഉദ്യോഗസ്ഥയാണ്.തെറ്റിനെ തെറ്റായി കാണുന്ന ശക്തയായ ഉദ്യോഗസ്ഥ.
സ്വകാര്യ ജീവിതത്തില്‍ അവര്‍ ഇതര മതസ്ഥനായ ഒരു വ്യക്തിയെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു.
അതവരുടെ ഇഷ്ടം.ഇപ്പോള്‍ അവരെ മതവും ജാതിയും പറഞ്ഞ് പൊങ്കാലയിടുന്നവരോട് ഒരു വാക്ക്.
നിങ്ങള്‍ക്ക് തെറ്റിപ്പോയി.
ഇത് തീയിലൂടെ നടന്നു വന്ന സ്ത്രീയാണ്.
അവരെ വെറുതെ വിട്ടേക്കുക….
കടപ്പാട്