Breaking News
Home / Lifestyle / മാനസികമായ പിന്തുണ മോഹിച്ചാണ് അവൾ ആ ക്രൂരന്റെ വലയിൽ ആയത് എന്ന് ചില സ്ത്രീകൾ ന്യായീകരിക്കുന്നുണ്ട്

മാനസികമായ പിന്തുണ മോഹിച്ചാണ് അവൾ ആ ക്രൂരന്റെ വലയിൽ ആയത് എന്ന് ചില സ്ത്രീകൾ ന്യായീകരിക്കുന്നുണ്ട്

എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട്. എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി, ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു.

അരുൺ ആനന്ദ് !

ആ ക്രിമിനലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നോക്കുകയായിരുന്നു.
മരണപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ അവൻ ഇട്ടിട്ടുണ്ട്..
അടിക്കുറുപ്പോടെ..CUTEST BABIES ON EARTH..
പിന്നെ ഒരു ഫോട്ടോ മരിച്ചു പോയ കുഞ്ഞുങ്ങളുടെ അച്ഛന്റെ..
പിന്നെ മരിച്ചു പോയ കുഞ്ഞിന്റെയും അവരുടെ അമ്മയുടെയും ..!

ഇതൊക്കെ ആ സ്ത്രീയെ ജീവിതത്തിൽ കൊണ്ട് വരുന്നതിനു മുൻപുള്ള പ്രഹസനങ്ങൾ. അവളെ ജീവിതത്തിൽ പല അടവുകളും കാണിച്ചു ഇറക്കി കൊണ്ട് വരുന്നു. പൊള്ളയായ വാക്കുകളുടെ കാപട്യം അവൾക്കു മനസ്സിലാക്കുന്നില്ല.

പാഠപുസ്തകം അല്ലാതെ മറ്റൊന്നും വായിച്ചിട്ടില്ലാത്ത, വായിക്കാത്ത പലരെയും ഇങ്ങനെ കാണാറില്ലേ ?പുറമെ നിന്നും കണ്ട ഒരാൾ അല്ല അവൻ എന്ന് മനസ്സിലാക്കിയിട്ടും എന്ത് കൊണ്ട് അവൾക്കു പുറത്തു കടക്കാൻ സാധിച്ചില്ല.

BTECH കഴിഞ്ഞ ഒരുവൾ അല്ലെ ?ബുദ്ധി ഇല്ലേ? പ്രായോഗിക ബുദ്ധി ആണ് ഇവിടെ വേണ്ടത്.

ഭർത്താവിന്റെ വീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നു അവർ ആ നീചൻ കുഴിച്ച കുഴിയിൽ കുടുങ്ങി. മക്കളുടെ പേരിൽ ഇട്ടിരുന്ന ക്യാഷ് അവനു എടുത്ത് കൊടുത്തു. ഇത്രയും തന്നെ ധാരാളം, ദുർബലയായ ഒരു സ്ത്രീക്ക് തിരിച്ചു പോയി എനിക്ക് തെറ്റി എന്ന് വീട്ടുകാരോടും സമൂഹത്തോടും പറയാൻ ഭയക്കാൻ.

അവൻ മദ്യപിക്കുമായിരുന്നു,മയക്കു മരുന്നിനും അടിമയും ആയിരുന്നിരിക്കണം,അവൾ ഭയന്ന് മരവിച്ചു പോയിട്ടുണ്ടാകണം.

മാനസികമായ പിന്തുണ മോഹിച്ചാണ് അവൾ ആ ക്രൂരന്റെ വലയിൽ ആയത് എന്ന് ചില സ്ത്രീകൾ ന്യായീകരിക്കുന്നുണ്ട്
അല്ല , സെക്സിനു വേണ്ടി എന്ന് പറഞ്ഞാൽ അത് തെറ്റാണോ ?
സെക്സിനു വേണ്ടി പോയി എന്ന് തന്നെ ആണെങ്കിലും അതിൽ ശരി ഉണ്ട് ..

അതൊരു സ്ത്രീയുടെ ന്യായമായ ആവശ്യം ആണ്.
അതുമല്ല എങ്കിൽ ചിലപ്പോ ഒരു വിധവയുടെ വേഷം ഉൾകൊള്ളാൻ പറ്റാതെ ആകും .അല്ലേൽ പറയുന്ന പോലെ ,
സ്നേഹിച്ചു കൊതിമതിയാകാതെ, പെട്ടന്നുള്ള ഭർത്താവിന്റെ മരണം അവരെ യാഥാർഥ്യത്തെ അംഗീകരിക്കാൻ സാധിക്കാതെ ആക്കിയിട്ടുണ്ടാകും.

എന്ത് കാരണവും ആയിക്കോട്ടെ, പക്ഷെ ,അവിടെ തനിക്കു തിരഞ്ഞെടുപ്പ് തെറ്റി എന്ന് മനസ്സിലാക്കി എങ്കിൽ എന്ത് കൊണ്ട് തിരിച്ചു പോകാൻ കഴിഞ്ഞില്ല?

ഇതേ പോലെ ഒട്ടനവധി സ്ത്രീകൾ ആരുടെയൊക്കെയോ ഇരകളായി എവിടെയൊക്കെയോ ജീവിക്കുന്നുണ്ട്. മരണത്തെക്കാൾ ഭീകരമായ അവസ്ഥയിൽ ജീവിച്ചിരിക്കുന്നവർക്കല്ലേ പ്രതീക്ഷയുള്ളു. എന്റെ കണ്ണിൽ നിന്നും ഇപ്പൊ വീഴുന്ന ഈ കണ്ണുനീർ ആ സ്ത്രീകൾക്ക് വേണ്ടിയാണ്, അവരുടേതാണ്

പൂർണ്ണ ആരോഗ്യത്തോടെ അല്ലാതെ, ജീവിപ്പിക്കാതെ ആ കുഞ്ഞു മോന്റെ ആയുസ്സു എടുത്ത ഈശ്വരനോട് നന്ദി ആണ്. നാളെ ഒരു അമ്മയ്ക്ക് ഈ അവസ്ഥയിൽ നിൽക്കേണ്ടി വരരുത്. രക്ഷപ്പെടണം. ആരെങ്കിലും ഉണ്ടാകും നിങ്ങളെ കേൾക്കാൻ. കഴപ്പ് മൂത്തു ഇറങ്ങി പോയിട്ടല്ലേ എന്നൊരു കളിയാക്കൽ നിങ്ങൾ കേൾക്കേണ്ടി വരുമാകും. സാരമില്ല തുറന്നു പറഞ്ഞു രക്ഷപ്പെടണം. ചെയ്തു പോയ, തെറ്റിനെ മറച്ചു വെയ്ക്കാൻ , കൂടുതൽ ദുരന്തത്തിലേക്ക് നടന്നു നീങ്ങരുതെ. സ്വന്തം കുഞ്ഞിനെ കാലിൽ പിടിച്ചു തലയ്ക്കു അടിക്കുന്നത് നോക്കി നിൽക്കുക അവനവന്റെ എന്നല്ല..ഏത് കുഞ്ഞോ ആകട്ടെ, ആ മരവിപ്പിൽ ചെന്നെത്തരുതേ.

ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ? പ്രായോഗിക ബുദ്ധി അല്ലെ?

About Intensive Promo

Leave a Reply

Your email address will not be published.