Breaking News
Home / Lifestyle / നമ്മൾ പട്ടികജാതിക്കാരാ എല്ലാരേക്കാളും താഴ്ന്ന വരാന്ന് കുഞ്ഞിതുങ്ങൾക്ക് ഓതി കൊടുക്കാനുള്ള ബോധം

നമ്മൾ പട്ടികജാതിക്കാരാ എല്ലാരേക്കാളും താഴ്ന്ന വരാന്ന് കുഞ്ഞിതുങ്ങൾക്ക് ഓതി കൊടുക്കാനുള്ള ബോധം

ഒന്നാം ക്ലാസ്സിൽ ആദ്യത്തെ ദിവസം തന്നെ ടീച്ചർ ചോദിക്കും … ” സ്കൂളിന്ന് പൈസ അരി കിട്ടുന്ന കുട്ടികൾ എഴുന്നേറ്റ് നിന്നേ ന്ന് ”

ആദ്യത്തെ കൊറച്ച് സമയത്തേക്ക് ആരും എഴുന്നേൽക്കില്ല…. മിക്കവാറും ആദ്യം പൊന്തുക ഞാനായിരിക്കും…. അത് അന്നൊക്കെ പട്ടിക ജാതിക്കാരിയാണെങ്കിലും ഞങ്ങൾക്ക് പൊതുവെയുള്ള കറുത്ത നിറം ചുരുണ്ട പ്രാന്തി തലമുടി (ആ അതെനിക്കുണ്ട് ) ചപ്പാത്തി പരുവ മുള്ള മൂക്ക് ….

എല്ലുന്തിയ അപകർഷതാ ബോധം ദാരിദ്ര്യം ,തീരെ പഠിക്കാത്തവർ, ഒന്നിനും കൊള്ളാത്തവർ എന്നീ അളവുകൾക്ക് പുറത്താണ് ഞാൻ എന്ന അഹംഭാവം പോലെ എന്തോ എനിക്കും എന്റെ ചുറ്റുമുള്ളവർക്കും ഉണ്ടായിരുന്നത് കൊണ്ടാണ് തീർച്ച….

എണീറ്റ ബാക്കിയുള്ളവരെ തിരിഞ്ഞു നോക്കിയാൽ.. കണ്ണിലൊരു നിസ്സഹായ ഭാവവും സങ്കടോം അപമാനവും കൊണ്ട് തല കുനിച്ച്….വേഗം തലയെണ്ണി ഇരുത്തിയാൽ മതിയാര്ന്നുന്ന് പ്രാർത്ഥിച്ചോണ്ട് ഒരു നിൽപ്പാവും….. ഏറ്റവും രസമെന്തായാൽ ടീച്ചേഴ്സിന് ക്യത്യമായി അറിയാം… ആരൊക്കെയാന്ന്… എന്നിട്ടുമെന്തിനാ ഈ പ്രഹസനം സജീ ന്ന് ചോദിച്ചാൽ ഞാനുറപ്പ് പറയാം ആ ടീച്ചർ ഏതായാലും ഞങ്ങടെ ജാതിയല്ല….

എനിക്ക് സങ്കടൊക്കെ വരും….. മറ്റെല്ലാ കുട്ടികളും നമ്മളെയിങ്ങനെ എന്തോ പോലെ നോക്കും…..

ഈ ബോധം കാതൊറച്ച കണ്ണൊറൊച്ച കാലം തൊട്ട് സമൂഹം തന്നതാണ്….. നീ എന്റെ മുറ്റത്തെ കുഴീന്ന് തോണ്ടി തിന്നവനല്ലേ എന്ന ബോധം…..

പിന്നീട് മോരിനും പാലു വാങ്ങാനും ചെല്ലുമ്പോ – മുറ്റത്ത് മുറ്റത്ത് നിക്കടാ /ടീ എന്ന ബോധം ….

നമ്മൾ പട്ടികജാതിക്കാരാ എല്ലാരേക്കാളും താഴ്ന്ന വരാന്ന് കുഞ്ഞിതുങ്ങൾക്ക് ഓതി കൊടുക്കാനുള്ള ബോധം !

ഞങ്ങൾ കീഴാളരുടെ അധ്വാനത്തിൽ പുന്നെല്ല് വിളയിച്ച് തിന്നിട്ട് ….. സ്കൂൾപടി കാട്ടാണ്ട്….. ഒരു തലമുറയെ നൂറ്റാണ്ട് കളായി അടിമപ്പെടുത്തി വെച്ച്…. ബുദ്ധിവൈഭവത്തിൽ കറങ്ങുന്ന ഒരു ലോകമുണ്ടാക്കിയവരാ ഇവിടത്തെ മേൽജാതി….. അതാണ് ഏറ്റവും ഉത്തമമെന്നും കായിക അധ്വാനം വെറും കൂലിപ്പണിയെന്നുമാക്കി ഈ ലോകത്തിന്റെ ചക്രം നിങ്ങൾ തിരിക്കുമ്പോ അതിലേക്ക് ഓടിയെത്താൻ നേരത്തെ പറഞ്ഞ ഒന്നാം ക്ലാസ്സ് തൊട്ട് ഒരു സർക്കാർ ജോലിയിലേക്കുള്ള ദൂരമെത്രയെന്ന് അടിച്ചമർത്തപ്പെട്ടവന്റെ ചോരക്കേ അറിയൂ……

ആദിവാസികളോട് നമ്മൾ പറയുന്നതെന്താണ് … ” നിങ്ങൾ നിങ്ങളുടെ കാടും കുടിലും കാട്ട് രീതികളും ഗോത്ര സംസ്ക്കാരവുമുപേക്ഷിച്ച്.. ഞങ്ങളിലേക്ക് വരു ഞങ്ങളാണ് ഉദാത്തമായ ജീവിത രീതിയുള്ളവർ …പരിഷ്കൃതർ….. നിങ്ങൾ ഞങ്ങളുടെ ഭാഷ പഠിക്കൂ… ഞങ്ങളിലൊരാളാവൂ…” ഇവിടെയുമുള്ളത് സെയിം പരിപ്പാണ്…..

പക്ഷേ ബ്രാഹ്മണിക്ക ലീ ഉള്ള ഈ ലോകത്തിൽ ജീവിച്ചിരിക്കാൻ അത് കൂടിയേ തീരൂ എന്നാവുമ്പോ സാമ്പത്തിക സംവരണമല്ല വേണ്ടത്.. അധികാരമാണെന്ന് എളുപ്പത്തിൽ മറന്ന് പോവാൻ കഴിയുന്നുവല്ലോ….!!!

ആയതിനാൽ മനുഷ്യമലം കോരുന്നവരിൽ നിന്ന് .. മൂത്രപ്പുരകളിൽ നിന്ന്…. അടിച്ച് തിളക്കാരിൽ നിന്ന്…..

ഈ ഐ എ എസിന്റെ ദൂരത്തിന് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു.. ശ്രീ ധന്യ സുരേഷ്…

കടപ്പാട് #Nikitha_Sachu ❤

About Intensive Promo

Leave a Reply

Your email address will not be published.