അമ്മയുടെ നീചകാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കികൊന്ന ഏഴ് വയസുകാരന്റെ മരണത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. താന്‍ കൊലപ്പെടുത്തിയ കുട്ടിയുടെ ഫേസ്ബുക്ക് ചിത്രത്തിന് അരുണ്‍ ആനന്ദ് അടിക്കുറിപ്പ് നല്‍കിയത് CUTEST BABIES ON EARTH എന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് വളരെയേറെ വിലപ്പെട്ടതാണ്. കുട്ടിയുടെ അമ്മയ്‌ക്കെതിരെയും രൂമായ ഭാഷയില്‍ വിമര്‍ശനം നടത്തുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.
എന്റെ മോള്‍ടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കള്‍.. അവരോടൊക്കെ ഞാന്‍ ചോദിക്കാറുണ്ട് . IQ’ പോലെ EQ’ എന്ത് കൊണ്ട് നോക്കുന്നില്ല ? ജീവിക്കാന്‍ വേണ്ടത് വൈകാരികമായ ഉയര്‍ച്ച അല്ലെ ?
പ്രായോഗിക ബുദ്ധി അല്ലെ ? എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകള്‍ നമുക്കിടയില്‍ ഉണ്ട് .എത്രയോ പേര് പഠനത്തില്‍ മികച്ച ഉയര്‍ച്ച കാട്ടി, ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തില്‍ ഏറ്റവും ദുര്‍ബലഹൃദയര്‍ ആകുന്നു . അരുണ്‍ ആനന്ദ് ! ആ ക്രിമിനല്‍ ന്റെ ഫേസ് ബുക്ക് നോക്കുക ആയിരുന്നു മരണപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ അവന്‍ ഇട്ടിട്ടുണ്ട് .അടിക്കുറുപ്പോടെ CUTEST BABIES ON EARTH! പിന്നെ ഒരു ഫോട്ടോ മരിച്ചു പോയ കുഞ്ഞുങ്ങളുടെ അച്ഛന്റെ.പിന്നെ മരിച്ചു പോയ കുഞ്ഞിന്റെയും അവരുടെ അമ്മയുടെയും .
ഇതൊക്കെ ആ സ്ത്രീയെ ജീവിതത്തില്‍ കൊണ്ട് വരുന്നതിനു മുന്‍പുള്ള പ്രഹസനങ്ങള്‍ .അവളെ ജീവിതത്തില്‍ പല അടവുകളും കാണിച്ചു ഇറക്കി കൊണ്ട് വരുന്നു പൊള്ളയായ വാക്കുകളുടെ കാപട്യം അവള്‍ക്കു മനസ്സിലാക്കുന്നില്ല… പാഠപുസ്തകം അല്ലാതെ മറ്റൊന്നും വായിച്ചിട്ടില്ലാത്ത, വായിക്കാത്ത പലരെയും ഇങ്ങനെ കാണാറില്ലേ ? പുറമെ നിന്നും കണ്ട ഒരാള്‍ അല്ല അവന്‍ എന്ന് മനസ്സിലാക്കിയിട്ടും എന്ത് കൊണ്ട് അവള്‍ക്കു പുറത്തു കടക്കാന്‍ സാധിച്ചില്ല .. BTECH’ കഴിഞ്ഞ ഒരുവള്‍ അല്ലെ ? ബുദ്ധി ഇല്ലേ ?പ്രായോഗിക ബുദ്ധി ആണ് ഇവിടെ വേണ്ടത്.
ഭാര്തതാവിന്റെ വീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിര്‍പ്പിനെ മറികടന്നു അവര്‍ ആ നീചന്‍ കുഴിച്ച കുഴിയില്‍ കുടുങ്ങി മക്കളുടെ പേരില്‍ ഇട്ടിരുന്ന ക്യാഷ് അവനു എടുത്ത് കൊടുത്തു .. ഇത്രയും തന്നെ ധാരാളം , ദുര്ബലയായ ഒരു സ്ത്രീയ്ക്ക് തിരിച്ചു പോയി എനിക്ക് തെറ്റി എന്ന് വീട്ടുകാരോടും സമൂഹത്തോടും പറയാന്‍ ഭയക്കാന്‍ അവന്‍ മദ്യപിക്കുമായിരുന്നു ,മയക്കു മരുന്നിനും അടിമയും ആയിരുന്നിരിക്കണം. അവള്‍ ഭയന്ന് മരവിച്ചു പോയിട്ടുണ്ടാകണം .
മാനസികമായ പിന്തുണ മോഹിച്ചാണ് അവള്‍ ആ ക്രൂരന്റെ വലയില്‍ ആയത് എന്ന് ചില സ്ത്രീകള്‍ ന്യായീകരിക്കുന്നുണ്ട് അല്ല , സെക്‌സിനു വേണ്ടി എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ .? സെക്‌സിനു വേണ്ടി പോയി എന്ന് തന്നെ ആണെങ്കിലും
അതില്‍ ശെരി ഉണ്ട് .അതൊരു സ്ത്രീയുടെ ന്യായമായ ആവശ്യം ആണ് .അതുമല്ല എങ്കില്‍ ചിലപ്പോ ഒരു വിധവയുടെ വേഷം ഉള്‍കൊള്ളാന്‍ പറ്റാതെ ആകും. അല്ലേല്‍ പറയുന്ന പോലെ , സ്‌നേഹിച്ചു കൊതിമതിയാകാതെ , പെട്ടന്നുള്ള ഭാര്തതാവിന്റെ മരണം അവരെ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ സാധിക്കാതെ ആക്കിയിട്ടുണ്ടാകും .എന്ത് കാരണം ആയിക്കോട്ടെ പക്ഷെ , അവിടെ തനിക്കു തിരഞ്ഞെടുപ്പ് തെറ്റി എന്ന് മനസ്സിലാക്കി എങ്കില്‍ എന്ത് കൊണ്ട് തിരിച്ചു പോകാന്‍ കഴിഞ്ഞില്ല.
ഇതേ പോലെ ഒട്ടനവധി സ്ത്രീകള്‍ ആരുടെയൊക്കെയോ ഇരകളായി എവിടെയൊക്കെയോ ജീവിക്കുന്നുണ്ട് .മരണത്തെ ക്കാള്‍ ഭീകരമായ അവസ്ഥയില്‍ .ജീവിച്ചിരിക്കുന്നവര്‍ക്കല്ലേ പ്രതീക്ഷയുള്ളു .എന്റെ കണ്ണില്‍ നിന്നും ഇപ്പൊ വീഴുന്ന ഈ കണ്ണുനീര്‍ ആ സ്ത്രീകള്‍ക്ക് വേണ്ടിയാണു .അവരുടേതാണ് .പൂര്‍ണ്ണ ആരോഗ്യത്തോടെ അല്ലാതെ , ജീവിപ്പിക്കാതെ ആ കുഞ്ഞു മോന്റെ ആയുസ്സു എടുത്ത ഈശ്വരനോട് നന്ദി ആണ്
.നാളെ ഒരു അമ്മയ്ക്ക് ഈ അവസ്ഥയില്‍ നില്‍ക്കേണ്ടി വരരുത്.രക്ഷപ്പെടണം .ആരെങ്കിലും ഉണ്ടാകും നിങ്ങളെ കേള്‍ക്കാന്‍ .കഴപ്പ് മൂത്തു ഇറങ്ങി പോയിട്ടല്ലേ എന്നൊരു കളിയാക്കല്‍ നിങ്ങള്‍ കേള്‍ക്കേണ്ടി വരുമാകും .സാരമില്ല തുറന്നു പറഞ്ഞു രക്ഷപ്പെടണം.ചെയ്തു പോയ , തെറ്റിനെ മറച്ചു വെയ്ക്കാന്‍ , കൂടുതല്‍ ദുരന്തത്തിലേക്ക് നടന്നു നീങ്ങരുതെ .സ്വന്തം കുഞ്ഞിനെ കാലില്‍ പിടിച്ചു തലയ്ക്കു അടിക്കുന്നത് നോക്കി നില്‍ക്കുക അവനവന്റെ എന്നല്ല ഏത് കുഞ്ഞോ ആകട്ടെ ആ മരവിപ്പില്‍ ചെന്നെത്തരുതേ .