കേരളം സാക്ഷരത വൽക്കരിച്ചതാ,സംസ്ക്കാര സമ്പന്നരാ.. ജാതിയോ മതമോ ഇല്ലാത്തവരാ ..എ ന്നിട്ടിപ്പോ ഒരുകുട്ടിക്കു IAS കിട്ടിയപ്പോൾ അഭിനന്ദനത്തിനു പകരം ചൊരിയുന്നതു “ആദിവാസി പെൺകുട്ടി ‘ അവളുടെ ജന്മം മനുഷ്യ ജന്മമല്ലേ??? ഞങ്ങളും അവളും കുടിച്ച മുല പാലിന്റെ നിറം ഒന്നല്ലേ? നമ്മുടെ ശരീരത്തിലോടുന്ന രക്തത്തിന്റെ നിറം ഒന്നല്ലേ???
എന്തിനു ഈ വേർതിരിവ്… സഹോദരങ്ങളെ….ഞാനും സിവിൽ സർവീസ് നു പഠിച്ച ഒരാളായിരുന്നു ഞാനും sc catagory യിൽ വരുന്ന ഒരാളായിരുന്നു എനിക്ക് കിട്ടിയിരുന്നെങ്കിൽ നിങ്ങൾ പറയുമായിരുന്നല്ലോ ഒരു പുലയ സമുദായത്തിലെ കുട്ടിക്കാണ് കിട്ടിയെതെന്നു…?? നമ്മുടെ ഇന്ത്യൻ ഭരണ ഘടനയുടെ ശില്പി ശ്രീ Dr ambedkar,ശ്രീ അയ്യൻകാളി, ശ്രീ കെ ആർ നാരായണൻ എന്നിവർ സമൂഹത്തിലെ ഉന്നതരും നന്മയുള്ളവരും താഴ് ന്ന സമുദായത്തിലെ അംഗങ്ങളുമാണെന്നു സ്മരിക്കട്ടെ….
ആദിവാസികൾ എന്ന വാക്കിന്റെ അർഥം പോലും പൂർവികർ എന്നാണ്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതി ജീവിച്ചാണ് അവർ ഉൾക്കാടുകളിൽ ജീവിക്കുന്നത്. ഇന്ത്യയിലും കേരളത്തിലും tribes എന്നപേരിലും അവർ അറിയപ്പെടുന്നുണ്ട്, കേരത്തിലെ ജനസംഘ്യ നോക്കിയാൽ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് വയനാട് ആണ്. ഇന്നുമുണ്ട് അവിടെ വിവേചനവും, പട്ടിണിയും, തൊഴിൽ ഇല്ലായ്മയും ദുരിതവും, രോഗവുമെല്ലാം.ആ പ്രാകൃത ജീവിതത്തിൽ നിന്നും ഒത്തിരി മുന്നോട്ടു ചുവടുകൾ വെച്ച് പൊതു സമൂഹത്തിൽ എത്തിപ്പെടുകയും ചെയ്തസത്തോടുകൂടിയാണ്,
അവരുടെ ജീവിതത്തിലും ഭാഷയിലും സംസകാരത്തിലും വിദ്യാഭാസ.ത്തിലും ചലനം കണ്ടു തുടങ്ങിയത് അവിടെ നിന്നാണ് ശ്രീധന്യയുടെ സ്വപ്നത്തിന്റെ വാതിൽ തുറക്കപ്പെടുന്നത്…. മറക്കാനാവാത്ത ചരിത്രം തിരുത്തി കുറിച്ച ശ്രീധന്യ ക്കു…. എല്ലാ ഭാവുകങ്ങളും… ഇനി ഭരണം ഈ കൊച്ചു മിടുക്കിയുടെ കൈയിൽ ഭദ്രമായിരിക്കട്ടെ… ഇരുട്ടത്ത് തെളിയിക്കുന്ന വിളക്കായിരിക്കട്ടെ !!ഭരണഘടനയും നിയമത്തെയും അനുസരിക്കുക… അനുജത്തി..
എഴുതിയത് : ഇവാ ശങ്കർ