Breaking News
Home / Lifestyle / കളക്ടര്‍ ടി വി അനുപമയ്ക്ക് യുവജനങ്ങളോട് പറയാനുള്ളത്

കളക്ടര്‍ ടി വി അനുപമയ്ക്ക് യുവജനങ്ങളോട് പറയാനുള്ളത്

അടുത്തകാലത്ത് കേരളത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് ഏറെ പ്രചോദനമായ വ്യക്തിത്വമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടേത്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത അനുപമയുടെ പ്രവര്‍ത്തി വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ യുവജനങ്ങളോട് ഇക്കഴിഞ്ഞ ദിവസം അനുപമ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയിലടക്കം വൈറലായിരിക്കുന്നത്.

പിന്നീടൊരിക്കലും കുറ്റബോധം തോന്നാനിടവരാത്ത രീതിയില്‍ നല്ല വ്യക്തിത്വം ഉണ്ടാക്കാന്‍ കോളജ് ജീവിതത്തില്‍ സാധിക്കണമെന്നാണ് ടി.വി.അനുപമ പറഞ്ഞിരിക്കുന്നത്. നല്ലത് തെരഞ്ഞെടുക്കേണ്ടത് നമ്മുടെ മാത്രം തീരുമാനമാണെന്നും അവര്‍ പറഞ്ഞു. ആലപ്പുഴയിലെ കോളജില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മനസ്സിനും ശരീരത്തിനും ഏറ്റവും ആരോഗ്യമുള്ള കാലഘട്ടമാണ് കോളജ് ജീവിതം. മനസ്സിന്റെ ആരോഗ്യം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന കാലം. സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ നമുക്കാകണം. കോളജ് ജീവിതം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചുകൂടി നന്നായി അത് വിനിയോഗിക്കാമായിരുന്നു എന്ന് ചിലര്‍ ചിന്തിക്കും. ആ നല്ല കാലത്തേക്ക് തിരിച്ചുപോകാമായിരുന്നു എന്നാകും മറ്റ് ചിലരുടെ ചിന്ത. രണ്ട് ചിന്തകളില്‍ എന്തുവേണമെന്ന് കോളജ് കാലഘട്ടത്തില്‍ വിദ്യാര്‍ഥി തന്നെ തീരുമാനിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.