Breaking News
Home / Lifestyle / 15 ലക്ഷം സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളി സുരേഷ്ഗോപിയെ പരിഹസിച്ച് ബൽറാം കുറിപ്പ്

15 ലക്ഷം സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളി സുരേഷ്ഗോപിയെ പരിഹസിച്ച് ബൽറാം കുറിപ്പ്

സുരേഷ്ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥി ആയി എത്തിയതോടെ ശക്തമായ മൽസരത്തിലേക്ക് തൃശൂരും കടക്കുകയാണ്. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ ഒരു പ്രസംഗം വൈറലായിരുന്നു. മോദി അണ്ണാക്കിലേക്ക് 15 ലക്ഷം രൂപ തള്ളിത്തരുമെന്ന് കരുതിയോ എന്നായിരുന്നു പ്രസംഗം. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയത്.

‘മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. പോണ്ടിച്ചേരിൽ വാഹനം റജിസ്റ്റർ ചെയ്ത സംഭവത്തിന്റെ ചുവട് പിടിച്ചാണ് ബൽറാമിന്റെ പരിഹാസം. സുരേഷ്ഗോപിയുടെ ആഡംബരവാഹനത്തിന് കേരളത്തിൽ 15 ലക്ഷം രൂപ നികുതി അടക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയിൽ ഒന്നരലക്ഷം രൂപ മാത്രം നികുതി അടച്ച് സുരേഷ്ഗോപി വാഹനം റജിസ്റ്റർ ചെയ്തിരുന്നു. ഇൗ 15 ലക്ഷത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ പരിഹാ

About Intensive Promo

Leave a Reply

Your email address will not be published.