Breaking News
Home / Lifestyle / വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തേക്ക് ഞാൻ പോവുന്നു .എന്റെ കുഞ്ഞനിയനെ തനിച്ചാക്കിയതിലുള്ള മനോവേദനയോടെ

വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തേക്ക് ഞാൻ പോവുന്നു .എന്റെ കുഞ്ഞനിയനെ തനിച്ചാക്കിയതിലുള്ള മനോവേദനയോടെ

എന്റ കുഞ്ഞുവാവക്ക് ..

യാത്ര പറയാൻ എനിക്ക് നീ മാത്രമേയുള്ളൂ … നിന്റെ പപ്പി പോവുകയാണ് , നമ്മുടെ അച്ഛന്റെ അരികിലേക്ക് .. ഇനി ഞാൻ നിന്റെ കൂടെ കളിക്കാനുണ്ടാവില്ല . ഒരിക്കലും തിരിച്ച് വരികയുമില്ല . ഭൂമിയിൽ ജീവിക്കാനുള്ള അവസരം എനിക്ക് തന്നില്ലല്ലോ . എങ്കിലും എനിക്ക് വിഷമമില്ല .. കാരണം നമ്മുടെ അച്ഛന്റെ അരികിലല്ലേ ഞാൻ . പക്ഷേ നിന്നെ തനിച്ചാക്കി പോവേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ട് .

നിനക്ക് ഇനി ആരാണ് കൂട്ടിനുള്ളത് . നമ്മളെ വേണ്ടാത്ത അമ്മയുടെ അടുത്തേക്ക് നീ ഒരിക്കലും പോവരുത് . അയാളുണ്ടാവും അവിടെ . എന്നെ ഉപദ്രവിച്ചത് പോലെ നിന്നെയും അയാൾ ഉപദ്രവിക്കും . ഇനി നിനക്ക് നീ മാത്രമേയുള്ളൂ . നിന്റ പപ്പിക്ക് ജീവിക്കാൻ അവസരം നിഷേധിച്ച ഭൂമിയിൽ നീ ജീവിക്കണം ., സ്നേഹിക്കാൻ അറിയാത്ത നമ്മുടെ അമ്മയെ പോലെയല്ല ..

സ്നേഹത്തിന്റെ നിറകുടമായിരുന്ന നമ്മുടെ അച്ഛനെ പോലെയാവണം നീ . ജീവിതത്തിൽ ഒരിക്കലും തളർന്ന് പോവരുത് .. പപ്പി കൂടെയില്ലാത്തതിന് കരയുകയും അരുത് . ഞാനും അച്ഛനും നീലാകാശത്തിലെ രണ്ട് നക്ഷത്രങ്ങളായി നിന്നെയും നോക്കിയിരിക്കും .. എന്നും നിനക്ക് കാവലായി …..

( വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തേക്ക് ഞാൻ പോവുന്നു .എന്റെ കുഞ്ഞനിയനെ തനിച്ചാക്കിയതിലുള്ള മനോവേദനയോടെ .. ഒരാഴ്ചയോളം എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെല്ലാവരും ഇനിയും പ്രാർത്ഥിക്കണം .. എനിക്കും ,എന്റെ അച്ഛനും , പിന്നെ നിങ്ങളോടൊപ്പം ഉള്ള എന്റെ കുഞ്ഞനിയനും വേണ്ടി )
Naseerabacker ✍

About Intensive Promo

Leave a Reply

Your email address will not be published.