Breaking News
Home / Lifestyle / പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം,

പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം,

വയനാട്: വൈദ്യുതി പോലുമില്ലാത്ത ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കൂരയില്‍ നിന്ന് സിവില്‍ സര്‍വീസ് പട്ടികയില്‍ 410ാം സ്ഥാനത്തെത്തിയ ആദിവാസി യുവതിയ്ക്ക് അഭിനന്ദനമറിയിച്ച് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ശ്രീധന്യയ്ക്ക് ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തി കൂടിയാകും.

ശ്രീധന്യ ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലെത്തിയത് കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് 40000 രൂപ കടം വാങ്ങിയാണ്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. ഇവരുടെ ആകെ വരുമാനം തൊഴിലുറപ്പില്‍ നിന്ന് കിട്ടുന്ന പൈസയാണ്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങള്‍ക്കില്ലായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു.

അതേസമയം ‘പലരും അസ്വസ്ഥരാവുമെങ്കിലും നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവാണ് നാടിന്റെ പ്രതീക്ഷ.’ നാടിനൊപ്പം തന്നെ പ്രതീക്ഷയുടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് മലയാളിയുടെ പ്രിയ കളക്ടര്‍
ബ്രോ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി ചരിത്രത്തിന്റെ തന്നെ ഭാഗമായ ശ്രീധന്യയെ അടക്കം അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രശാന്ത് നായരുടെ കുറിപ്പ്.

പ്രശാന്ത് നായരുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം. പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുക. ഞങ്ങളെക്കാളൊക്കെ മിടുക്കരാണ് ഓരോ പുതിയ ബാച്ചിലും വരുന്ന യുവ ഉദ്യോഗസ്ഥര്‍. പലരും അസ്വസ്ഥരാവുമെങ്കിലും നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവാണ് നാടിന്റെ പ്രതീക്ഷ. സിവില്‍ സര്‍വീസില്‍ അനുഭവങ്ങളും പാളിച്ചകളും കാണും- ക്ഷമയും വിവേകവും കൈമുതലാക്കുക, ആത്യന്തിക നീതിയില്‍ വിശ്വസിക്കുക. ഭീഷണിയും ഗൂഢാലോചനകളും അപമാനങ്ങളും ട്രാപ്പുകളും ഒക്കെ കാണും. ബട്ട്, സത്യമേവ ജയതേ.

അഭിനന്ദനങ്ങള്‍! സ്വാഗതം! ശ്രീധന്യക്കും മറ്റ് വിജയികള്‍ക്കും സ്‌നേഹത്തോടെ സ്വാഗതം.

About Intensive Promo

Leave a Reply

Your email address will not be published.