കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിച്ചിരിക്കുകയാണ്.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകൾ ശ്രീധന്യയാണ് സിവിൽ സർവീസിൽ 410-ാം റാങ്ക് കരസ്ഥമാക്കിയത്.
കഠിനാധ്വാനവും, അർപ്പണബോധവും ഉണ്ടെങ്കിൽ എത്ര വലിയ ഉയരവും കീഴടക്കാം എന്ന് ശ്രീധന്യ തെളിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ അഭിമാനതാരമായി മാറിയ ഈ മിടുക്കിക്ക് എല്ലാ അഭിനന്ദങ്ങളും നേരുന്നു…
അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷ്. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന് ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചത്.
”
അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്. ശ്രീധന്യയ്ക്ക് നാനൂറ്റി പത്താം റാങ്കാണ് ലഭിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിലെ മലയാളി പെൺകുട്ടി നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.