Breaking News
Home / Lifestyle / കലക്ടറേറ്റിനു മുന്നിൽ കിടന്ന കാർ മാറ്റാൻ ആക്രോശിച്ച് സുരേഷ്ഗോപി

കലക്ടറേറ്റിനു മുന്നിൽ കിടന്ന കാർ മാറ്റാൻ ആക്രോശിച്ച് സുരേഷ്ഗോപി

പതിനഞ്ച് ലക്ഷം രൂപ മോദി എല്ലാവരുടെയും അണ്ണാക്കിലേയ്ക്ക് വച്ചു തരും എന്നാണോ കരുതിയതെന്ന ചോദ്യത്തിലൂടെ പഴയ സിനിമാ ഡയലോഗുകള്‍ സുരേഷ് ഗോപി പൊടിതട്ടി എടുക്കുകയാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയ അവസരത്തില്‍ സുരേഷ് ഗോപി നടത്തിയ മറ്റൊരു ഡയലോഗ് ഡെലിവറി കൂടി അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.

തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കളക്ട്രേറ്റില്‍ എത്തിയപ്പോഴാണ് സംഭവം. താരത്തെ ഒരുനോക്ക് കാണാന്‍ വലിയ ആവേശത്തോടെയാണ് ജീവനക്കാര്‍ അടക്കമുള്ള ആളുകള്‍ കാത്ത് നിന്നിരുന്നത്.

ഒന്നരയോടെ സുരേഷ്ഗോപി എത്തി. കളക്ടറുടെ ചേംമ്പറില്‍ലെത്തി ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതികരണം തേടി കളക്ട്രേറ്റിന് മുന്നില്‍ കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അടുത്തേക്ക് നീങ്ങി. കാമറകള്‍ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തടസ്സമായി ഒരു ഇന്നോവ കാര്‍.

പെട്ടെന്ന് തന്നെ ആഞ്ജാപന സ്വരത്തില്‍ സുരേഷ് ഗോപി പറഞ്ഞു, ‘ആ കാര്‍ എടുത്തു മാറ്റൂ…’ കേട്ടു നിന്ന ബിജെപി പ്രവര്‍ത്തകര്‍ പകച്ചു. പ്രവര്‍ത്തകര്‍ പകച്ച് നില്‍ക്കുന്നു. തന്റെ വാക്കുകേട്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ കണ്ട് സുരേഷ്ഗോപിയും ആകെ അമ്പരന്നു.

വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിട്ടും രക്ഷയില്ല. കാര്യം കൈവിട്ടു പോകുമെന്നായപ്പോള്‍ പ്രാദേശിക നേതാവ് സുരേഷ് ഗോപിയുടെ കാതില്‍ ആ സത്യം പറഞ്ഞു, ‘ ആ കാര്‍ അങ്ങനെ മാറ്റാന്‍ പറ്റില്ല, അതില്‍ തൊട്ടാല്‍ ഇവിടെ നിന്നും പോകാനും കഴിയില്ല. ‘ കാറിന്റെ മുന്നിലെ ബോര്‍ഡിലുള്ളത് ‘ജില്ലാ കളക്ടര്‍’ എന്ന്.

About Intensive Promo

Leave a Reply

Your email address will not be published.