#ഒരു_ബസ്_യാത്രക്കാരിയുടെ
#യാത്രക്കുറുപ്പ്.
തൈശ്ശേരിൽ ബസിലെ ഡ്രൈവറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു….
ഇന്ന് ഞാൻ തിരുവല്ല കായംകുളം റൂട്ടിൽ ഓടുന്നത് പ്രൈവറ്റ് ബസ്സിൽ (തൈശേരിൽ )യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവമാണ്. ഈ ബസിലെ ഡ്രൈവറിന്റെ മൊബൈൽ ഫോൺ ഒരുപാട് പ്രാവശ്യം അടിച്ചാട്ടും അദ്ദേഹം ഫോൺ എടുത്തില്ല.അടുത്ത് സ്റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ ആണ് മൊബൈൽ ഫോണിൽ സംസാരിച്ചത്. പിന്നെയും ഫോൺ അടിച്ചപ്പോൾ കണ്ടക്ടറുടെ കൈയിൽ ഫോൺ കൊടുക്കുന്നത് കണ്ടു. എന്നിട്ടും ഈ ഡ്രൈവർ ഫോൺ എടുക്കാൻ ശ്രമിച്ചില്ല.
അതുപോലെ ഇടക്ക് വെച്ച് ഒരു അമ്മയും കുഞ്ഞും ബസിൽ കയറിയപ്പോൾ കണ്ടക്ടറെ വിളിച്ചു അവർക്ക് വേണ്ട സീറ്റും ഒരുക്കി കൊടുക്കാവാനും ഈ ഡ്രൈവർ ശ്രദ്ധിച്ചു. ഒരു ആംബുലൻസ് വന്നപ്പോൾ ബസ് സൈഡിൽ ഒതുക്കി ആംബുലൻസിനെ കടന്ന് പോകാൻ വഴി ഒരുക്കി കൊടുക്കാവാനും മനസ് കാണിച്ചു.
ഈ വന്ന് കാലത്ത് ഇത്രയും മാന്യമായി ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവർമാർ വളരെ കുറവാണ് പ്രത്യേകിച്ച് പ്രൈവറ്റ് ബസ്…. പലരും ഫോണിൽ സംസാരിച്ചു കൊണ്ട് ആണ് ഡ്രൈവിംഗ് ചെയ്യുന്നത്.
ഈ യാത്രാനുഭവം എനിക്ക് ഒരു സുഹൃത്ത് അയച്ചു തന്നതാണ്. 😀ഒരുപാട് സന്തോഷം ഉണ്ട് തൈശ്ശേരിൽ ബസ് മാന്നാറിൽ ഉള്ളതാണ് 💪.ഈ ബസിലെ ഡ്രൈവറിന് എന്റെയും, മാന്നാറിന്റയും ഒരായിരം സ്‌നേഹം അറിയിക്കുന്നു.ഒപ്പം ഈ അനുഭവം പങ്ക് വെച്ച് യാത്രക്കാരിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🙏
സ്‌നേഹത്തോടെ
അഭിലാഷ് മാന്നാർ
04/04/19