അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായർ യൂട്യൂബിൽ പുതിയ ചാനൽ തുടങ്ങി. ലക്ഷ്മി നായർ വ്ലോഗ്സ് എന്നാണ് ചാനലിന്റെ പേര്. പഴുത്ത ചക്ക വെട്ടുന്ന വിഡിയോയാണ് ആദ്യത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രസകരമായി ചക്ക മുറിക്കാനും വൃത്തി ആക്കിയെടുക്കാനും പഴുത്ത വരിക്കച്ചക്കയിൽ നിന്നും നല്ലൊരു വിഭവം തയാറാക്കാനുമാണ് ലക്ഷ്മി നായർ പറഞ്ഞുതരുന്നത്.
ആദ്യ വ്ലോഗിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്ന ലക്ഷ്മി നായർ ‘മാജിക് ഓവൻ’, ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധേയയായത്. പാചക രുചി, പാചക കല, പാചക വിധികൾ എന്നീ പുസ്കങ്ങളുടെ രചയിതാവ് കൂടിയാണ് ലക്ഷ്മി. വിഡിയോ കാണാം;