Breaking News
Home / Lifestyle / അയാളുടെ 38 വർഷത്തെ കഷ്ടപ്പാടുകൾ കാണാതിരിക്കാൻ പറ്റുമോ

അയാളുടെ 38 വർഷത്തെ കഷ്ടപ്പാടുകൾ കാണാതിരിക്കാൻ പറ്റുമോ

ഒരിടവേളക്ക് ശേഷമാണു ബൈജു സന്തോഷ്‌ സിനിമ ലോകത്തു സജീവമാകുന്നത്. ബാല നടനായി സിനിമയിലെത്തിയ ബൈജു. 1982 ൽ തുടങ്ങുന്നതാണ് ബൈജുവിന്റെ സിനിമ ജീവിതം. മണിയൻപിള്ള രാജുവിന്റെ ആദ്യ നായക വേഷമായ മണിയൻ പിള്ള അഥവാ മണിയൻ പിള്ളയിലൂടെ ആണ് ബൈജുവും സിനിമ ലോകത്തു എത്തിയത്. പിന്നീട് തൊണ്ണൂറുകളുടെ അവസാനത്തിൽ സഹ നട വേഷങ്ങളിൽ തിരുവനന്തപുരം സ്ലാങ്ങുമായി തിളങ്ങി നിന്ന ബൈജു പക്ഷെ പിന്നീട് സിനിമകളിൽ നിന്ന് അകന്നു.

സിനിമയിൽ നിന്ന് മാറി നിന്ന സമയം വിവാദങ്ങളുടെ നിഴലിലും പെട്ടു ബൈജു. തോക്ക് കേസിൽ വരെ പ്രതിയായി. പക്ഷെ ഒരു മനുഷ്യൻ പൂർണനാകുന്നത് അവന്റെ വേരുകളിലേക്ക് എത്തുമ്പോൾ തന്നെയാണ്. അങ്ങനെ ബൈജുവും തിരികെ സിനിമയിലേക്ക് എത്തി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത “ഈ അടുത്ത കാലത്ത്” എന്ന ചിത്രത്തിലെ വാട്സണ്‍ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു രണ്ടാം വരവ് കിടുക്കിയ ബൈജു ഇപ്പോൾ കൂടുതൽ കൊമേർഷ്യൽ ചിത്രങ്ങളിൽ അഭിനയിക്കുകയാണ്. മേരാ നാം ഷാജി എന്നാ നാദിർഷ ചിത്രത്തിൽ ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം നാളെ റീലീസാകുകയാണ്…

മുപ്പത്തിയെട്ടു വര്ഷങ്ങളാണ് ബൈജു സന്തോഷ് എന്ന ഈ മനുഷ്യൻ നമ്മെ കൊച്ചു കൊച്ചു വേഷങ്ങളിലൂടെയെങ്കിലും ചിരിപ്പിക്കാൻ വേണ്ടി ഒഴിഞ്ഞു വച്ചത്. കൂടെ വന്നവർ ഒക്കെ ഓടി മറുകര പറ്റിയപ്പോഴും ബൈജുവിന്റെ നിയോഗം മേരാ നാം ഷാജി പോലെയുള്ള ഒരു ചിത്രത്തിനെ കാത്തിരിക്കാൻ വേണ്ടിയായിരുന്നിരിക്കണം . അഭിനയത്തിന്റെ കാര്യത്തിൽ ബൈജുവിന്റെ സ്ലാങ്ങിൽ പറഞ്ഞാൽ പുലി തന്നെയായ ഈ മനുഷ്യന്റെ വലിയൊരു കാലു വായ്പ്പാണ് ഈ ചിത്രം. തീയേറ്ററുകളിൽ ആദ്യമായി തന്റെ കട്ട് ഔട്ടും പോസ്റ്ററുകളും ഉയരുന്നത് കണ്ടു ചിരിക്കുകയാകും ബൈജു, മുപ്പത്തിയെട്ടു വര്ഷം അത്ര ചെറിയ കാലമൊന്നുമല്ലലോ….

About Intensive Promo

Leave a Reply

Your email address will not be published.