തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പൊതുവേദിയിലെ പ്രസംഗം വിവാദമാകുന്നു. അധികാരത്തില്‍ വന്നാല്‍ എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.
‘പതിനഞ്ച് ലക്ഷം ഇപ്പോ വരും. പുച്ഛമാണ് തോന്നുന്നത്.
ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്. ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് മുഴുവന്‍ ആള്‍ക്കാരും എന്നും നീ അവകാശപ്പെടരുത്. പത്തനംതിട്ട സ്ഥാനാര്‍്ത്ഥി കെ സുരേന്ദ്രന്‍ വേദിയിലിരിക്കെയാണ് സുരേഷ് ഗോപിയുടെ പ്രസംഗം.
ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശമുളളത്.(അന്ന് മോദിയെ നിശിതമായി വിമർശിച്ച ടോം വടക്കൻ ഇന്ന് മോദിക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നു എന്ന് കാണുമ്പോൾ എത്ര വിചിത്രം നമ്മുടെ രാഷ്ട്രീയം എന്ന് അതിശയിച്ചു പോകുന്നു )