മൂന്ന് വയസ്സുള്ള ബാലന്‍ തന്റെ കഴിഞ്ഞ ജന്മത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഏവരേയും ഞെട്ടിച്ചു. നെറ്റി ചുളിക്കാൻ വരട്ടെ, സിറിയയിലെ ഗോലന്‍ ഹൈറ്റ്സിൽ നിന്നുമാണ് ആ അമാനുഷിക വാർത്ത പുറത്തു വരുന്നത്. 2014-ലാണ് ഈ ബാലന്‍ ലോകശ്രദ്ധ നേടിയത്. സംസാരിക്കാന്‍ പ്രായമായ ബാലന്‍ തന്നെ കഴിഞ്ഞ ജന്മത്തില്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് ആരോപിച്ചത്. തുടര്‍ന്ന് ഈ ബാലന്‍ കൊല നടന്ന സ്ഥലവും കൊലയാളിയെയും മൃതദേഹം കുഴിച്ചിട്ട സ്ഥലവും ദൃക്സാക്ഷികൾക്ക് കാട്ടിക്കൊടുത്തു.
സംസാരിച്ച് തുടങ്ങിയപ്പോഴാണ് ബാലന്‍ തന്നെ കഴിഞ്ഞ ജന്മത്തില്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞു തുടങ്ങിയത്. താന്‍ കഴിഞ്ഞ ജന്മത്തില്‍ ജീവിച്ച ഗ്രാമത്തെ കുറിച്ച് കുട്ടി നാട്ടുകാരോട് പറഞ്ഞു. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ കുട്ടി പറയുന്ന തരത്തില്‍ ഒരാളെ 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായതായി നാട്ടുകാരും സമ്മതിച്ചു. കൊലപാതകിയുടെ പേരും കുട്ടി പറഞ്ഞു. അയാളോട് അന്വേഷിച്ചപ്പോള്‍ അയാള്‍ പരിഭ്രാന്തനായെങ്കിലും കുറ്റം സമ്മതിച്ചില്ല.
തുടര്‍ന്ന് കുട്ടി മൃതദേഹം മറവു ചെയ്ത സ്ഥലം കാട്ടിക്കൊടുത്തു. അവിടെ കുഴിച്ചപ്പോള്‍ തലയില്‍ വെട്ടേറ്റ് മരിച്ച ഒരു പുരുഷന്റെ അസ്ഥികൂടം ലഭിക്കുകയും ചെയ്തു. കൊല ചെയ്യാനുപയോഗിച്ച കോടാലിയും കുട്ടി കാട്ടിക്കൊടുത്തതോടെ കൊലയാളി കുറ്റം സമ്മതിച്ചു. ഡ്രൂസ് എന്ന വംശത്തില്‍ പെട്ട ബാലന് ജന്മനാ തലയില്‍ ചുവന്ന പാടുണ്ട്. ജനിക്കുമ്പോഴുള്ള പാടുകള്‍ കഴിഞ്ഞ ജന്മത്തിന്റെ അവശേഷിപ്പാണെന്നാണ് ഡ്രൂസ് വംശത്തിന്റെ വിശ്വാസം.