Breaking News
Home / Lifestyle / കൈത്തറിയുടെ രാജകുമാരി പ്രിയങ്കയെ ഒരുനോക്ക് കാണണം ഇനിയെല്ലാ കണ്ണുകളും ഇവിടേക്ക്

കൈത്തറിയുടെ രാജകുമാരി പ്രിയങ്കയെ ഒരുനോക്ക് കാണണം ഇനിയെല്ലാ കണ്ണുകളും ഇവിടേക്ക്

കേരളത്തിന് ആവേശമായി രാഹുൽ ഗാന്ധി വയനാട് പോരാട്ടത്തിനിറങ്ങുകയാണ്. സഹോദരി പ്രിയങ്കയ്ക്കൊപ്പം ഇന്ന് ഔദ്യോഗികമായി നാമനിർദേശ പത്രിക സമർപ്പിച്ചതോടെ രാജ്യത്തിന്റെ എല്ലാ കണ്ണുകളും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ രാഹുലിന് വേണ്ടി പ്രിയങ്കയും പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പ്. അവരെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് നാടും നാട്ടുകാരും.

രാഷ്ട്രീയ നേതാവ് എന്നതിലുപരി രാജ്യത്തിന്റെ ഫാഷൻ ഐക്കൺ കൂടിയാണ് പ്രിയങ്ക ഗാന്ധി. കാഴ്ചയിൽ മുത്തശ്ശി ഇന്ദിരാ പ്രിയദർശിനിയുടെ തനിപ്പകർപ്പ്. നടത്തത്തിലും നോട്ടത്തിലും ചിരിയിലുമെല്ലാം ഇന്ദിരയുടെ രാജകീയ സൗന്ദര്യവും പ്രൗഢിയും. മുത്തശ്ശിയെ അനുസ്മരിപ്പിക്കുന്ന അതേ വസ്ത്രധാരണമാണ് പ്രിയങ്കയുടെ മറ്റൊരു പ്രത്യേകത. കോട്ടൺ സാരിയിൽ നുണക്കുഴി വിടരുന്ന പുഞ്ചിരിയുമായി പ്രിയങ്കയെത്തുമ്പോൾ വയനാടിന്റെ നാട്ടുവഴികളിൽ ആവേശം തിരയടിക്കുമെന്ന് ഉറപ്പാണ്.

കൈത്തറിയിൽ മാത്രമല്ല, കാഞ്ചിപുരം, നല്‍ഗോണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പാല്‍പൂർ തുടങ്ങിയ സാരികളിലും പ്രിയങ്ക പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യൻ കൈത്തറിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായി പ്രിയങ്ക അറിയപ്പെടുന്നു. ഇത്തവണ ഗംഗായാത്രയില്‍ കറുപ്പും മെറൂണും പച്ചയും കലർന്ന സാരിയിലായിരുന്നു പ്രിയങ്ക തിളങ്ങിയത്. ഒപ്പം ചെങ്കല്ലു നിറമുള്ള ചെട്ടിനാട് സാരിയും ഫാഷൻ പ്രേമികൾ ഏറ്റെടുത്തു. അമ്മ സോണിയാ ഗാന്ധിയും സാരി പ്രേമത്തിൽ ഒട്ടും പുറകിലല്ല. ഇളം നിറത്തിലുള്ള കൈത്തറി സാരികളോടാണ് സോണിയയ്ക്ക് ഇഷ്ടം.

About Intensive Promo

Leave a Reply

Your email address will not be published.