Breaking News
Home / Lifestyle / പ്രേമിച്ചില്ലെങ്കില്‍ കാമുകന്‍ ഇതുപോലെ കത്തിക്കും പ്രേമിച്ചാല്‍ വീട്ടുകാര്‍ വെട്ടിക്കൊല്ലും

പ്രേമിച്ചില്ലെങ്കില്‍ കാമുകന്‍ ഇതുപോലെ കത്തിക്കും പ്രേമിച്ചാല്‍ വീട്ടുകാര്‍ വെട്ടിക്കൊല്ലും

ഇന്ന് തൃശ്ശൂരില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ഭയത്തിലാണ് കേരളം. പെണ്‍കുട്ടികളുള്ള ഓരോ അച്ഛനമ്മമാരുടേയും ഉള്ളില്‍ ഇപ്പോള്‍ തീയായിരിക്കും. എന്നാല്‍ വീട്ടുകാരും സമൂഹവും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ടെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.

കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികള്‍ക്ക് ഇഷ്ടം തോന്നിയാല്‍ അത് പരസ്പരം പറയാനും വീട്ടില്‍ പറയാനുമുള്ള സ്വാതന്ത്ര്യം വേണം എന്നാണ് മുരളി കുറിക്കുന്നത്. ഏതെങ്കിലും ഒരാള്‍ മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തി എന്ന് കേട്ടാല്‍ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാന്‍ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടില്‍ പറയാന്‍ കുട്ടികള്‍ മടിക്കും എന്നും മുരളി പറയുന്നു

മുരളി തുമ്മാരകുടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കത്തുന്ന പ്രേമം.

ഇന്നിപ്പോള്‍ തൃശൂരില്‍ ഒരു പെണ്‍കുട്ടി കൂടി ‘പ്രണയാഭ്യര്‍ത്ഥന’ നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തില്‍ പടരുന്നത്?

ഈ വിഷയത്തില്‍ ഞാന്‍ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാല്‍ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കില്‍ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കില്‍ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.
ഒരു കണക്കിന് ചിന്തിച്ചാല്‍ കേരളത്തില്‍ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാല്‍ കാമുകന്‍ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാല്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടില്‍ പറയാതെ കല്യാണം കഴിച്ചാല്‍ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം?

കുട്ടികള്‍ വളര്‍ന്നു വലുതാകുന്‌പോള്‍ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികള്‍ക്ക് ഇഷ്ടം തോന്നിയാല്‍ അത് പരസ്പരം പറയാനും വീട്ടില്‍ പറയാനുമുള്ള സ്വാതന്ത്ര്യം വേണം. ഏതെങ്കിലും ഒരാള്‍ മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തി എന്ന് കേട്ടാല്‍ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാന്‍ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കള്‍ ഉണ്ടാകുന്‌പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടില്‍ പറയാന്‍ കുട്ടികള്‍ മടിക്കും.

ഇക്കാര്യങ്ങളില്‍ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കണം, സ്‌കൂളുകളിലും കോളേജിലും കൗണ്‍സലിംഗ് ആയി വിവരം അവതരിപ്പിക്കണം. അതില്‍ കൂടുതല്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്‌നമല്ല.
ഇനിയും പ്രേമത്തിന്റെ പേരില്‍ കുട്ടികള്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ.

മുരളി തുമ്മാരുകുടി

About Intensive Promo

Leave a Reply

Your email address will not be published.