Breaking News
Home / Lifestyle / തിരക്കേറിയ തോപ്പുംപടി പാലം ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട് രോഷാകുലരായി ജനങ്ങള്

തിരക്കേറിയ തോപ്പുംപടി പാലം ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട് രോഷാകുലരായി ജനങ്ങള്

നിരനിരയായി വാഹനങ്ങളെ റോഡില്‍ തടഞ്ഞിട്ട് നടി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്. പാലത്തിന് മുകളില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടിയും സംഘവും നടത്തിയ ഫോട്ടോഷൂട്ടിനെതിരെ രോഷം ഉയരുകയാണ്.

തോപ്പുംപടി പാലത്തിന് മുകളിലായിരുന്നു നടിയുടെയും ഫോട്ടോഗ്രാഫര്‍ സംഘത്തിന്റെയും ഫോട്ടോഷൂട്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ചിത്രവും വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ രോഷം കൊള്ളുകയാണ് ജനങ്ങള്‍.

നേരത്തെ അര്‍ച്ചന തന്നെ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ഷനായി അര്‍ച്ചന കുറിച്ചതിങ്ങനെയായിരുന്നു, ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറി നില്‍ക്ക്; ഞാന്‍ ഇനിയും ചിരിക്കണോ? ഓക്കേ’.

റോഡ് ബ്ലോക്ക് ചെയ്തത് കണ്ട് കലി കയറിയ സോഷ്യല്‍മീഡിയയ്ക്ക് വലിയ ചിരിയൊന്നും വിടരുന്നില്ല എന്നതാണ് സത്യം. അര്‍ച്ചനയ്ക്ക് പുറകില്‍ വാഹനങ്ങള്‍ മുന്നോട്ട് പോകാനാകാതെ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യമാണ്. സംഭവത്തില്‍ നടിക്കെതിരെ കേസെടുക്കണമെന്നാണ് പലരുടെയും വിമര്‍ശനം.

കാര്‍ പുറകില്‍ നിര്‍ത്തിയിട്ടിട്ടും കൂസലില്ലാതെ പോസ് ചെയ്യുന്നതിനെയും കടുത്ത ഭാഷയില്‍ സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നുണ്ട്.ഏതായാലും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ താരം ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published.