പ്രാചീന കാലത്ത് മനുഷ്യൻ വല്ലപ്പോഴും ഒരിക്കൽ കുളിച്ചിരുന്ന സമയത്ത്, അവനിൽ ഓട്ടിസം പോലെയുള്ള ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ തീരെ ഇല്ലായിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന പഠനം പറയുന്നത്. കാരണം ശരീരത്തിലെ ചില വിരകൾ, പാരസൈറ്റുകൾ ഒക്കെ അവരെ ഇത്തരം അസുഖങ്ങൾ വരുന്നതിൽ നിന്നും സംരക്ഷിച്ചിരുന്നു എന്നാണു പുതിയ റിപ്പോർട്ടുകൾ. അത് ശരിവയ്ക്കും പോലെ ഇതാ, മണ്ണിര ചികിത്സയിലൂടെ ഓട്ടിസം ഭേദപ്പെട്ടതായി റിപ്പോർട്ട് .
ബ്രിട്ടണിലെ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ മകന്റെ ഓട്ടിസം മണ്ണിര ചികിത്സയിലൂടെ ഭേദമായത് . ഒരിക്കലും സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്ന് കരുതിയ കുട്ടിയിലാണ് മണ്ണിര ചികിത്സ തുടങ്ങിയതോടെ അദ്ഭുതകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ഹെല്‍മിന്‍ത് സപ്ലൈ കമ്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്.
ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്‌കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുകയായിരുന്നു. ഇതിനായി യുകെയില്‍ മെഡിസിനുകള്‍ക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആര്‍എയുമായി പ്രത്യേക കരാറുണ്ടാക്കിയിരുന്നു.ഹെല്‍മിന്‍ത് തെറാപ്പിയാണ് കുട്ടിയിൽ ചെയ്തത്. ടേപ്പ് വേമുകളെ ഭക്ഷിച്ച് കൊണ്ടുള്ള ഒരു പരീക്ഷണാത്മകമായ ചികിത്സയാണിത്.
ഇതിലൂടെ ശരീരത്തിലെ അമിതചൂട് കുറയ്ക്കുകയാണ് ചെയ്യുന്നത്. തല്‍ഫലമായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തടസപ്പെടുത്തുന്ന ചില രോഗാവസ്ഥകളെ ചികിത്സിക്കാനും സാധിക്കുന്നു. മറ്റ് കുട്ടികളെ പോലെയാണ് മകൻ ഇപ്പോൾ പെരുമാറുന്നതെന്നും സാധാരണ സ്കൂളിൽ വിദ്യാഭ്യസം ആരംഭിക്കാൻ കഴിഞ്ഞെന്നും മാതാപിതാക്കൾ പറയുന്നു . ഡോക്ടർ എറിക് ഹോളണ്ടെർ ആണ് ലോകത്ത് ആദ്യമായി ഇത് സംബന്ധിച്ച പഠനം നടത്തിയത്.