മീനമാസം കഴിഞ്ഞ് മേടമാസം ആരംഭിക്കുന്ന മാസമാണ് ഏപ്രിൽ. ഈ മാസത്തിൽ സൂര്യൻ മീനം രാശിയിലും മേടം രാശിയിലുമായിട്ടാണു കാണപ്പെടുക. നിരയന ഗണിതരീതി അനുസരിച്ച് ഏപ്രിൽ 14നു പകൽ 02.09നാണു സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഏപ്രിൽ 15നു തിങ്കളാഴ്ചയാണു മേടം ഒന്നാംതീയതിയും വിഷു ആഘോഷവും.
സൂര്യന്റെ സ്ഥിതി അനുസരിച്ച് ഓരോ കൂറുകാർക്കും ഏപ്രിൽ മാസം എങ്ങനെ അനുഭവപ്പെടുമെന്നു നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)
മേടക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ 12ലും ജന്മക്കൂറിലുമായിട്ടാണു നിൽക്കുന്നത്. അതിനാൽ സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടം എന്നിവ ഫലം. യാത്രയ്ക്ക് അവസരം ലഭിക്കും. മാസത്തിന്റെ രണ്ടാംപകുതിയിലാണ് നല്ല ഫലങ്ങൾ കൂടുതലും അനുഭവപ്പെടുക.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാർക്ക് ഈ മാസം സൂര്യൻ 11-ൽ നിന്ന് 12-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ 14 വരെ കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം. വിഷുദിനത്തിനു ശേഷം സാമ്പത്തികനഷ്ടം, സ്ഥാനചലനം.
മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)
മിഥുനക്കൂറുകാർക്ക് സൂര്യൻ 10-ൽ നിന്നു 11-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ മാസം മുഴുവൻ നല്ല ഫലം. കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം.
കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് സൂര്യൻ 9-ൽ നിന്നു 10-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ 14 വരെ അനിഷ്ടങ്ങൾ, അസുഖം, ധനനഷ്ടം. ഏപ്രിൽ 15 മുതൽ കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)
ചിങ്ങക്കൂറുകാർക്ക് സൂര്യൻ 8-ൽനിന്ന് 9-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ മാസത്തിൽ പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി എന്നിവയും ഫലം.
കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാർക്ക് സൂര്യൻ 7-ൽ നിന്ന് 8-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ മാസം പൊതുവേ ഗുണദോഷഫലങ്ങൾ. വയറുവേദന, ധനനാശം, ഭയം എന്നിവയും ഫലം. യാത്ര നടത്താൻ അവസരം ലഭിക്കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)
തുലാക്കൂറുകാർക്ക് സൂര്യൻ 6-ലും 7-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം. ഏപ്രിൽ മാസത്തിന്റെ ആദ്യപകുതിയിൽ കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. 15-നു ശേഷം യാത്ര, അസുഖം, വയറുവേദന.
വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് സൂര്യൻ 5-ലും 6-ലുമായി നിൽക്കുന്നു. അതിനാൽ ഏപ്രിൽ പകുതി വരെ രോഗാരിഷ്ടം, ശത്രുശല്യം, ധനനഷ്ടം. പകുതിക്കു ശേഷം കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)
ധനുക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ 4-ലും 5-ലുമായി നിൽക്കുന്നു. അതിനാൽ പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം എന്നിവയും ഫലം.
മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
മകരക്കൂറുകാർക്ക് സൂര്യൻ 3-ലും 4-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം. ഏപ്രിൽ പകുതി വരെ സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യം. പകുതിക്കു ശേഷം മേടമാസം പിറക്കുന്നതോടെ ശരീരസുഖം കുറയും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)
കുംഭക്കൂറുകാർക്ക് സൂര്യൻ 2-ലും 3-ലുമായി നിൽക്കുന്നു. അതിനാൽ ഏപ്രിൽ മാസത്തിന്റെ ആദ്യപകുതിയിൽ കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ ഫലം. പകുതിക്കു ശേഷം സ്ഥാനമാനം, ശത്രുനാശം, ആരോഗ്യം എന്നിവ അനുഭവപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ ജന്മക്കൂറിലും 2-ലുമായി നിൽക്കുന്നു. അതിനാൽ മാസത്തിന്റെ ആദ്യപകുതിയിൽ യാത്രയ്ക്ക് അവസരം ലഭിക്കും. ധനനാശം, രോഗാരിഷ്ടം എന്നിവയും ഫലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കണ്ണിന് അസുഖം ഉണ്ടാകാനിടയുണ്ട്, കരുതൽ വേണം