പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി ഒരു അമ്മ എഴുതിയ കത്താണ് സോഷ്യല്‍മീഡിയയില്‍ തീപിടിച്ച ചര്‍ച്ചയാകുന്നത്. ഇറുകിപിടിച്ച ലെഗ്ഗിന്‍സും ഇറക്കം കുറഞ്ഞ ടോപ്പും ധരിച്ച് കോളേജിലെത്തുന്ന പെണ്‍കുട്ടികള്‍ ആണ്‍ കുട്ടികളുടെ ഉറക്കം കെടുത്തുമെന്നാണ് അമ്മ കത്തില്‍ പറയുന്നത്. എന്നാല്‍ കത്ത് ക്യാമ്പസില്‍ വൈറലായതോടെ പെണ്‍കുട്ടികള്‍ ഒന്നടങ്കം അമ്മയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
നോര്‍ട്ടടാം സര്‍വ്വകലാശാലയിലാണ് സംഭവം. മരിയന്‍ വെസ്റ്റ് എന്ന അമ്മയാണ് തന്റെ വിഷമം കത്തിലൂടെ പറയുന്നത്. എന്തിനാണ് ഈ അമ്മയ്ക്ക് വിഷമം എന്ന് ചിന്തിക്കുന്നുണ്ടോ. ഈ അമ്മയ്ക്ക് 4 ആണ്‍ മക്കളാണ് അവരും പഠിക്കുന്നത് ആ യൂണിവേഴ്‌സിറ്റിയിലാണ്. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച സ്റ്റുഡന്‍സ് ന്യൂസിലാണ് കത്ത് വൈറലായത്. അതേസമയം തന്റെ മക്കള്‍ ഒരു പ്രശ്‌നത്തിലൂടൊയാണ് കടന്ന് പോകുന്നതെന്ന് ഈ അമ്മ കത്തില്‍ പറയുന്നു.
അമ്മയുടെ വാക്കുകള്‍
നാല് ആണ്‍മക്കളുടെ അമ്മയായ വിശ്വാസിയായ ഒരു സ്ത്രീയാണ് ഞാന്‍. അടുത്തിടെ മക്കളുമായി കോളജിലെത്തിയപ്പോള്‍ വേദനാജനകമായ ചില കാഴ്ചകള്‍ കണ്ടു. ലെഗിങ്‌സും ഷോര്‍ട്ട് ടോപ്പും ധരിച്ച സ്ത്രീ ശരീരങ്ങളെ അവഗണിക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന ആണ്‍കുട്ടികള്‍. ഇറുകിപ്പിടിച്ച ലെഗ്ഗിങ്‌സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളുമണിഞ്ഞ പെണ്‍കുട്ടികളുടെ പിന്നാലെയായിരുന്നു അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികളുടെ കണ്ണ്.
എന്നാല്‍ കത്തില്‍ പെണ്‍കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കാനും ആ അമ്മ മടിച്ചില്ല. പുറത്തിറങ്ങുമ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന കുട്ടികള്‍ ആണ്‍മക്കളുള്ള അമ്മമാരുടെ അവസ്ഥ ആലോചിക്കുക. ഇത്തരം വേഷങ്ങള്‍ കാണുമ്പോള്‍ ഈ അമ്മമാരുടെ ഉള്ളില്‍ ഉണ്ടാകുന്ന വേദന കാണുക. ലഗ്ഗിന്‍സിന് പകരം ജീന്‍സ് ധരിക്കുക എന്നും കത്തില്‍ പറയുന്നു.
എന്നാല്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികള്‍ എല്ലാവരും കത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ് അത് ഞങ്ങളുടെ അവകാശമാണെന്നും കുട്ടികള്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ ലെഗ്ഗിങ്‌സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവര്‍ ആചരിച്ചു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്‌സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം അഭിമാനപൂര്‍വം ആചരിച്ചത്.
ലെഗിങ്‌സ് ധരിച്ചു കൊണ്ടു നില്‍ക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവച്ചു. പെണ്‍കുട്ടികള്‍ക്ക് പുറമെ ആണ്‍കുട്ടികളും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.
ലെഗ്ഗിന്‍സ് ധരിക്കുന്നതിനെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജിമ്മിലും മറ്റും ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നും എന്നാല്‍ കോളേജ് പോലുള്ള പൊതു സ്ഥലത്ത് ഇത്തരം വേഷങ്ങള്‍ അനുവദിക്കരുത് എന്നുമാണ് പൊതു ഭാഷ്യം.