Breaking News
Home / Lifestyle / ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം 235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക് ആരില്‍നിന്നു ഈടാക്കി എന്ന് കൂടി അറിയേണ്ടേ!!! മിനിമം ബാലന്‍സായി ആയിരം രൂപ പോലും അക്കൌണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്. ഓരോ ദിവസവും അന്നേക്കുള്ള അരി മേടിക്കാൻ കെൽപില്ലാത്തവനെ കൊണ്ട് (സബ്സിഡി )ഗ്യാസ്, വിദ്യഭ്യാസ, കൃഷി, ആന ചേന മാങ്ങ എന്നൊക്കെ പറഞ് പാവപ്പെട്ടവനെ കൊണ്ട് ബാങ്കിൽ അകൗണ്ട് എടുപ്പിച്ചിട്ട് ലക്ഷങ്ങൾ വരുമാനമുള്ളവന് അവന്റെ നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കാൻ പോലും കെൽപില്ലാത്ത ബാങ്കുകൾ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരുന്ന ഈ അവസ്ഥയാ ണ് ……

ഇന്ന് നമ്മൾ കാണുന്ന ക്യാഷ് ലെസ്സ് ഇന്ത്യ… ഇനിയും നമ്മൾ ഇമ്മാതിരി കൊള്ളകൾക്കെതിരിൽ പ്രതികരിക്കാതിരിന്നാൽ വൈകാതെ ഇന്ത്യ സമ്പന്ന രാഷ്ട്രം ആകും എങ്ങനെയെന്നല്ലേ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ടാക്സ് റേറ്റ് ആണ് നമ്മുടെ തിളങ്ങുന്ന ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോഴുള്ളത് 28%. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയിൽ 27%. UK 20. ബംഗ്ലാദേശ് 15. ചൈന 17. റഷ്യ 18. അമേരിക്ക 7.5. ജപ്പാൻ 8. പണ്ടൊരു സിനിമയിൽ പപ്പു പറഞ്ഞതുപോലെ ഇപ്പൊ ശരിയാകും എന്ന് പറയുകയാണ് നമ്മുടെ ഇന്ത്യൻ ഭരണകർത്താക്കൾ.

ഇന്ന് അവശ്യസാധനങ്ങളുടെ വിലയും മറ്റെല്ലാ വിലകളും മാനം മുട്ടെ ഉയർന്നു കഴിഞ്ഞപ്പോ പാവം പൊതുജനത്തിനെ സഹായിക്കാൻ ആരുമില്ല എന്ന്സ്ഥി തിയായി. എന്തെങ്കിലും ഒരു എതിർ ശബ്ദം ഉയരുമ്പോൾ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് മറ്റ് പ്രശ്നങ്ങളുണ്ടാക്കും. നമ്മുടെ ശ്രദ്ധ മാറ്റും. ഈ അടുത്ത കാലത്ത് നാം കേട്ടതാണ് ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കണമെന്ന്. എന്നാല് സംഭവിച്ചതോ? കേന്ദ്രഗവമെന്റ് അനുയായി ആയ റിലയൻസ് jio കോടികണക്കിന് മൊബൈൽ ഫോണുകളാണ് ചൈനയിൽ നിന്നും വാങ്ങുന്നത്.

എന്തിനാണെന്നോ 1500 രൂപ ഡെപ്പോസിറ്റ് മാത്രം വാങ്ങി ഇന്ത്യയെ ഡിജിറ്റൽ ഇന്ത്യയാക്കാൻ. ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഇത്തരക്കാരെ മനസ്സിലാക്കാതെ ആർഷ ഭാരത സംസ്കാരം പറഞ്ഞ് സ്വന്തം വീട്ടിൽ പോലും അത് നടപ്പിലാക്കാൻ ശ്രമിക്കാതെ ജീവിക്കുന്ന ജനങ്ങളെ നിങ്ങൾക്ക് നല്ല നമസ്കാരം. മറ്റൊന്ന് ഇന്ധന വിലയാണ്. ഇന്നലെ അത് 74 രൂപ കഴിഞ്ഞു. ദിനം പ്രതി വില മാറുമ്പോൾ ആരിതൊക്കെ ശ്രദ്ധിക്കാൻ അല്ലേ? ഈ പരിപാടി ഇറക്കിയവരും അത് തന്നെ ഉദ്ദേശിച്ചത് . പത്തോ ഇരുപതോ പൈസ വച്ച് ദിവസം കൂടുമ്പോൾ നമുക്കതൊരു ശീലമാകും…. ജപ്പാനിൽ ഭൂകമ്പം പോലെ. ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ ജനതയ്ക്കും അത്തരമൊരു ദുരന്തം ശീലമാകുവാൻ പോവുകയാണ്. പതിയെപ്പതിയെ ..

എന്നാൽ സ്ഥിരമായി വർദ്ധിക്കുന്ന എണ്ണ വില. Mass psychology നല്ലവണ്ണം പഠിച്ച ഏതോ ബുദ്ധിരാക്ഷസന്റെ തലയിൽ വിരിഞ്ഞ തന്ത്രം… വേണ്ടപ്പെട്ടവരുടെ ഒത്താശ കൂടി ആയപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഈ അടുത്ത കാലത്തായി വന്ന GST എന്ന നികുതി എന്തു കൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ബാധകമാക്കിയില്ല കാരണം പെട്രോളിയം ഉല്പന്നങ്ങളെ GST യുടെ പരിധിയിൽ വരുത്തിയിരുന്നേൽ ഇപ്പോഴുള്ള പെട്രോൾ വിലയുടെ 25ശതമാനത്തോളം വില കുറയുമായിരുന്നു 5 രൂപക്ക് ഫുൾ പ്ലേറ്റ് ചിക്കൻ ബിരിയാണി കിട്ടുന്ന ഏതെങ്കിലും സ്ഥലം ഇന്നീ ലോകത്തുണ്ടോ? ഉണ്ട് ഭായ്…. ഒന്നല്ല രണ്ട് സ്ഥലങ്ങളുണ്ട്.

ഒന്ന് ഇന്ത്യൻ പാർലിമെന്റ് കാന്റീനാണ് പോലും. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനാണല്ലോ എന്ന് കരുതി സഹിക്കാം. രണ്ടാമത്തെ സ്ഥലം 3 പൊതുമേഖലാ എണ്ണക്കമ്പനികളുടെയും മുഴുവൻ ഓഫീസുകളുടെയും കാന്റീനാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് അവിടെയുള്ള ഓരോ ഉദ്യോഗസ്ഥനും ലഭിക്കുന്ന ആനുകൂല്യങ്ങൾ. ധൂർത്തും ആഡംബരങ്ങളും വേറെ . നിങ്ങൾ തീരുമാനിക്കൂ…. ഇവരെ നാം സഹിക്കണോ? എനിക്കെന്ത് ചെയ്യാൻ പറ്റും എന്നാണോ ചിന്ത? പറ്റും. ഈ പ്രശ്നം കൂടുതൽ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ചെറിയൊരു ദൌത്യം നാം ഏറ്റെടുത്താൽ മാത്രം മതി. ഒരു കാര്യം ഒരു പാട് പേർ സ്ഥിരമായി ചർച്ച ചെയ്യുമ്പോൾ അത് ഒരു സാമൂഹ്യ പ്രശ്നമായി സമൂഹം അംഗീകരിക്കുകയും പ്രതിവിധികൾ അന്വേഷിക്കുകയും ചെയ്യും. ഇനിയും സമയം വൈകിയിട്ടില്ല…

എന്ന് SBi ബാങ്ക് ജീവനക്കാരൻ

നിങ്ങളുടെ ഒരൊറ്റ ഷെയർ അത് ചിലപ്പോൾ ഇന്ത്യയെ തന്നെ മാറ്റി മറിക്കാൻ കാരണമായേക്കാം

About Intensive Promo

Leave a Reply

Your email address will not be published.