ലൂസിഫർ ഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. ലക്ഷണമൊത്ത ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ എന്നതിലുപരി മാസ്സ് എലെമെന്റുകൾ മികച്ചു നിന്ന ഒരു സിനിമയെന്നു ലൂസിഫറിനെ വിശേഷിപ്പിക്കാം. മോഹൻലാലിൻറെ ആരാധകർ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ച രീതിയിൽ തന്നെയാണ് ലൂസിഫറിനെയും സ്റ്റീഫൻ നെടുമ്പള്ളിയെയും പ്രിത്വി ഒരുക്കിയത്. അടുത്ത കാലത്തു ഇത്രയധികം ആവേശമുയർത്തിയ ഒരു സിനിമ ഉണ്ടാകില്ല എന്ന് നിസംശയം പറയാം…
ചിത്രത്തിൽ പ്രേക്ഷകരെ കൊണ്ട് നിർത്താതെ കൈയടിപ്പിച്ച ഒരു സീൻ ഉണ്ട് ആദ്യ പകുതിയിൽ. ജോൺ വിജയ് അവതരിപ്പിച്ച പോലീസുകാരനെ ഒറ്റക്കാലു കൊണ്ട് കഴുത്തിന് തൊട്ട് താഴെ ചവിട്ടി നിർത്തുന്ന ആ സീൻ വിന്റേജ് മോഹൻലാലിനെ നമുക്ക് തരുന്നു. ഈ അൻപത്തി എട്ടാം വയസിലും മോഹൻലാൽ ആക്ഷൻ രംഗങ്ങളിൽ കാണിക്കുന്ന ഫ്ലെക്സിബിലിറ്റി അതി ഗംഭീരം തന്നെയാണ്. ഇന്നും ഒരു ഇരുപതുകാരന്റെയോ മുപ്പതുകാരന്റെയോ പോലുള്ള ഫ്ലെക്സിബിലിറ്റിയുമായി ഉള്ള ലാൽ സ്പെഷ്യൽ ആക്ഷൻ ലുസിഫെറിലും ആവോളമുണ്ട്… ആ നെഞ്ചിൽ ചവിട്ടി നിന്ന മോഹ്നലാലിന്റെ സീന്‍ പോസ്റ്റര്‍ വൈറലാവുന്നു…
1999 ൽ പുറത്തു വന്ന ഭദ്രൻ ചിത്രം ഒളിമ്പ്യൻ അന്തോണി ആദത്തിൽ സ്ഫടികം ജോർജ് അവതരിപ്പിച്ച പോലീസ്‌കാരന്റെ നെഞ്ചിൽ ചവിട്ടി നിന്ന ഡയലോഗ് പറയുന്ന ലാലേട്ടൻ മുപ്പതുകളിൽ ആയിരുന്നു അന്ന്. ഇന്ന് വയസ്സിന്റെ അമ്പതുകളിൽ ആയ ആ മനുഷ്യൻ അതുപോലെ ഒരു മാസ്സ് സീൻ അതെ മെയ്വഴക്കത്തോടെ കാണിക്കുമ്പോൾ ഏതൊരു ആരാധകനാണ് കൈയടിക്കാത്തതു. വയസാകുന്തോറും ഈ മനുഷ്യന്റെ ആക്ഷൻ രംഗങ്ങളുടെ ഭംഗി ഏറുക തന്നെയാണ്.