Breaking News
Home / Lifestyle / ട്രോളന്മാരെ കൂലിക്കെടുത്ത് സംവിധാനം അറിയാത്ത പൃഥ്വിരാജ് തള്ളി കയറ്റിയ സിനിമയാണ് ലൂസിഫർ

ട്രോളന്മാരെ കൂലിക്കെടുത്ത് സംവിധാനം അറിയാത്ത പൃഥ്വിരാജ് തള്ളി കയറ്റിയ സിനിമയാണ് ലൂസിഫർ

മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം നേടി മികച്ച വിജയത്തോടെ 4 ദിനം കൊണ്ടു അമ്പത് കൊടിയിലേറെ കളക്ഷൻ നേടി ബോക്സോഫീസിൽ കീഴടക്കി ലൂസിഫർ മുന്നേറുകയാണ്.

സൂപ്പർതാരങ്ങൾ അടക്കം മികച്ച റിവ്യൂ പറയുമ്പോൾ, മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സെലീന ഫെർണാണ്ടസ് ചിത്രത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കൂലി എഴുത്തുകാരായ ട്രോൾ പേജുകളെ കൊണ്ട് ചിത്രം വിജയം ആണെന്ന് ആളുകളെ തെറ്റിധാരണ ഉണ്ടാക്കി ഇരിക്കുക ആണെന്ന് സെലീന കുറിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ലൂസ്സിഫർ

പ്രിയ കൂട്ടുകാരേ, എന്തിനേയും ഏതിനേയും വിമർശിക്കുക എന്നൊരു രീതിയൊന്നും എനിക്കില്ല. എങ്കിലും അനുഭവപ്പെട്ട ഒരു കാര്യം പറയട്ടെ, ട്രോളന്മാരെപ്പോലും കൂട്ടുപിടിച്ച് തള്ളി മറിച്ച് പെരുപ്പിച്ച് കാണിച്ച് എന്തിനാണ് ഈ അക്രമം സാധാരണക്കാരോട് കാണിക്കുന്നത്? മൂന്നു മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവരെ ആരും അറിയാതെ പോകരുത്. തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം. മോഹൻലാൽ ദൈവമായവർക്ക് ആകാം,

പക്ഷേ ഇവിടെ ബാക്കിയുള്ളവർ ഉണ്ട്. ലാലേട്ടന്റെ മാജിക്ക് കണ്ടു, തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകും. മൊത്തത്തിൽ സിനിമ ക്ളീഷേയാണ്, അതിനുപുറമേ മികവില്ലാത്ത സംവിധാനം, അപാകതകൾ നിറഞ്ഞ തിരക്കഥ, ലക്ഷ്യമില്ലാത്തതും ജീവനില്ലാത്തതുമായ കഥ, റോളില്ലാത്ത പ്രമുഖ നടീ നടന്മാർ. പോരാത്തതിന് അവസരോചിതമല്ലാത്തതും ആലോസരമായ സംഗീതമുള്ളതുമായ ഒരു ഐറ്റം ഡാൻസും. മോഹൻലാൽ എന്ന നടനോട്, സ്വരം നന്നായതല്ലേ? ഇനി പാട്ട് നിർത്തിക്കൂടെ?

ട്രോളന്മാരെയും വിലക്ക് വാങ്ങുന്ന കാലം, “ഇതൊരു ചെറിയ സിനിമയാണെ”ന്ന് പ്രിദ്വീരാജ് പറഞ്ഞത് ട്രോൾ വിഷയമാക്കി വിവിധ ഗ്രൂപ്പുകൾവഴിയും പേജുകൾ വഴിയും ട്രോളുകൾ നിറഞ്ഞാടി. സ്ത്രീകളും കുട്ടികളും ഫാന്സുകാരും വിമർശകരും എല്ലാവരും ഒരുപോലെ വിശ്വസിച്ചു.
സിനിമ കാണാത്ത താൻ പോലുമറിയാതെ തന്നെക്കൊണ്ടുതന്നെ പ്രമോട്ട് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ്.

ശരിയാണ് മുണ്ടുമടക്കുന്ന മോഹൻലാലിനെ ആളുകൾ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നാൽ ഇവിടെയോ, അതിനുവേണ്ടി കുറയെ സീനുകൾ കെട്ടിച്ചമച്ചു, അതും ഒരു ഫീലുമില്ലാതെ. സത്യം പറയാം സിനിമ കണ്ടപ്പോൾ ഉറക്കം വന്നു. ട്രെയിലറിൽ കാണുന്നതിനുമപ്പുറം ഒരു കഥയുണ്ടാകുമെന്ന് കരുതി, എന്നാൽ തികഞ്ഞ നിരാശ മാത്രം. പ്രതികരിക്കുന്നവരെ/ വിമർശിക്കുന്നവരെ തെറിവിളിക്കാം എന്നാലും സിനിമ നല്ലതാകുന്നില്ല.

അനാവശ്യ കഥാപാത്രങ്ങൾ:
പ്രിദ്വീരാജ്, ടോവിനോ, ജോണ് വിജയ്‌, നന്ദു, ബാല, ശിവാജി ഗുരുവായൂർ, ഇന്ദ്രജിത്ത്, ആദിൽ ഇബ്രാഹിം, നൈല ഉഷ, ഷാജോണ്, സായ്കുമാർ, ബൈജു, ഷാൻ റോമി, ശ്ശിവാദാ നായർ.

നന്നായി അഭിനയിച്ചവർ വിവേക് ഒബ്രോയി, മഞ്ജുവാര്യർ, സാനിയ ഇയ്യപ്പൻ

My Rating 1.6/5

സിനിമകളെ നന്നായി വിലയിരുത്തുന്ന സിനിമ കണ്ടവരോട് മാത്രം ചോദിച്ചിട്ട് ഈ സിനിമക്ക് പോവുക

പട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്പെല്ലിംഗ്കൊണ്ട് ഭയങ്കര ബഹളമായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.