അഴിമതിക്കാരില്‍ നിന്ന് രാജ്യത്തിന്റെ സ്വത്ത് താന്‍ സംരക്ഷിക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാവല്‍ക്കാരനായി താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മേം ഭി ചൗക്കിദാര്‍ എന്ന ബിജെപി തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോം ധരിക്കുന്നവര്‍ മാത്രമാണ് കാവല്‍ക്കാര്‍ എന്ന ധാരണ തെറ്റാണ്. എല്ലാ പൗരന്മാരും കാവല്‍ക്കാരാണ്. അതിന് മറ്റൊന്നും മാനദണ്ഡമല്ല. നികുതി നല്‍കുന്ന സാധാരണ പൗരന്മാരും കാവല്‍ക്കാരാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. 2014ല്‍ പ്രധാനമന്ത്രി ആയ സമയം മുതല്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു. വിമര്‍ശകരോട് നന്ദി മാത്രമെ പറയാനുള്ളൂ എന്നും മോദി പറഞ്ഞു.
അതേസമയം റാഫേൽ അഴിമതി അടക്കമുള്ള വൻ അഴിമതികളും രാജ്യത്ത് നിന്ന് ബാങ്കുകളെ പറ്റിച്ച് കോടികളുമായി വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള ഒരു ഡസൻ ആളുകൾ രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്