കത്തോലിക്കാസഭയിൽ കന്യാസ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, വിവാഹം ചെയ്യാൻ അനുവദിക്കാതെ, സഭ പിടിച്ചു വച്ചിരിക്കുന്നു എന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ എബിസിഡി പോലും അറിയാത്ത ആളുകൾ പലതവണ പറഞ്ഞുകേട്ടിട്ടുണ്ട്. കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാന്‍ ഇറങ്ങിയ യുവതിയുടെ/ അവതാരകയുടെ, വായടപ്പിച്ച് പ്രശസ്ത റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി.
കന്യാസ്ത്രീകളെ വിവാഹം കഴിപ്പിച്ചാലോ എന്ന് പ്രശസ്ത റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി ജോസിനോട് അവതാരക ഒരു വീഡിയോയിൽ ചോദിച്ച ചോദ്യം കേൾക്കാനിടയായി. ഇതിന് മുൻപ് സെമിനാരി വിദ്യാർത്ഥിയായിരുന്ന ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞ മറുപടി ലളിതവും, അതേസമയം ദൈവ ശാസ്ത്രജ്ഞൻമാരെ പോലും ഞെട്ടിക്കുന്നതാണ്. ജോസഫ് തിരിച്ച് പെൺകുട്ടിയോട് ഇപ്രകാരം ചോദിച്ചു. രണ്ടാമതൊരു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ. ഇല്ല എന്ന വാക്കില്‍ യുവതി തോറ്റു പിന്‍മാറുകയായിരിന്നു.
ചോദ്യമുന്നയിച്ച വേദി ഏതാണെന്ന് വ്യക്തമല്ലെങ്കിലും ജോസഫ് മറുപടി നല്‍കിയ സമയത്ത് വന്‍ ആരവമാണ് ഉയര്‍ന്നത്. ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് വിശുദ്ധജീവിതം നയിക്കുന്ന കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹവും, വിശ്വാസികളായ ഞങ്ങളും നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പ്രിയ ജോസഫ് അന്നംകുട്ടി ജോസഫ്.