“ആ പൊന്നു മക്കൾക്ക് അവരുടെ പ്രിയ പിതാവ് ഉണ്ടായിരുന്നെങ്കിൽ ഇന്നും സ്വർഗ്ഗത്തിൽ എന്നപോലെ അവർ കഴിഞ്ഞേനെ….”😥😥😥😥😭😭😭😭😭😭😭
ഹൈ മിഡ്‌ഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ച ബിടെക് ബിരുദധാരി ആയ യുവതി. ബിടെക് കാരൻ ആയ നല്ല സാമ്പത്തിക ശേഷി യുള്ള ഭർത്താവ് രണ്ടു പൂവ് പോലുള്ള മക്കൾ. എല്ലാം ഉണ്ടായിട്ടും ഒരു സ്ഥിരം ക്രിമിനലും ഡ്രഗ് അഡിക്ടും ആയ അരുൺ എന്ന ചെറ്റ യുമായി ബന്ധം. ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ ഒരു വർഷം മുൻപ് മരിക്കുന്നു. മരണം നടന്നു രണ്ടു മാസം തികയും മുൻപ് അവൾ ഒളിച്ചോടുന്നു. സ്വർഗത്തിൽ എന്ന പോലെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ ജീവിച്ച ആ കുഞ്ഞുങ്ങളെ പുതിയ ആള് പലപ്പോഴും തല്ലി ചതച്ചപ്പോഴും, സിഗരറ്റ് കുറ്റി വെച്ച് പൊള്ളിച്ചപ്പോൾ,
ലൈംഗികമായി പോലും ഉപദ്രവിച്ചപ്പോൾ അവൾ ഒരു അമ്മ യാണെങ്കിൽ അവനോടു പോയി പണി നോക്കാൻ പറയില്ലേ. ഇത്രയും വിദ്യാഭ്യാസം ഉള്ളവൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി അല്ലേൽ പോലീസ് കംപ്ലയിന്റ് ചെയ്യില്ലേ. നൊന്തു പെറ്റ മക്കളെ കൊല്ലാൻ എറിഞ്ഞു കൊടുത്ത അവൾ ആണ് ഒന്നാം പ്രതി. ഭർത്താവിന്റെ മരണം അന്വേഷണം നടത്തിയാൽ അവളും കുടുങ്ങും.മൂന്നര വയസുള്ള ആ കുഞ്ഞു സ്വന്തം ചേട്ടനെ അടിച്ചും ചവിട്ടിയും എറിഞ്ഞും ചോര വാർന്നു വീഴുന്നത് കണ്ടു നിന്ന കുഞ്ഞു. ഏട്ടന്റെ തലയോട്ടി പിളർന്നു വന്ന രക്തം തുടക്കേണ്ടി വന്ന അനിയൻ കുഞ്ഞു.
ആ കുഞ്ഞിനെ മുറിയിൽ പൂട്ടി ഇട്ടു അവളും അവനും പോയി. ആ രാത്രി സ്വന്തം കൂടപിറപ്പിന്റെ രക്തം തളം കെട്ടിയ ആ റൂമിൽ ആ കുഞ്ഞു ഒറ്റയ്ക്ക് കഴിഞ്ഞത് ഓർക്കുമ്പോൾ ദൈവം എത്ര ക്രൂരതയാണ് കാണിക്കുന്നത് എന്ന് ഓർത്തു നെഞ്ച് പിടയുന്നു. ഒരായുസ്സിൽ ഏതൊരു മനുഷ്യ ജന്മത്തിനും അനുഭവിക്കാൻ കഴിയുന്നതിന്റെ എത്രയോ മടങ്ങു വേദനകൾ ഈ കുരുന്നു പ്രായത്തിൽ തന്നെ അനുഭവിക്കേണ്ടി വന്ന ആ രണ്ടു പിഞ്ചു മക്കളെ ഓർത്തു തേങ്ങാൻ മാത്രമല്ലേ എനിക്ക് കഴിയുന്നുള്ളൂ എന്നോർക്കുമ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം മാത്രം തോന്നുന്നു.
കുഞ്ഞുങ്ങൾ ഇല്ലാതെ നീറി നീറി കഴിയുന്ന ആർകെങ്കിലുംആ കുഞ്ഞുങ്ങളെ കൊടുത്തിരുന്നു അവരെ പൊന്നു പോലെ നോക്കിയേനെ. എങ്കിൽ അവർ വേദന തിന്നാതെ ജീവിച്ചിരുന്നേനെയല്ലിയോടി മഹാപാപി…………..
പ്രാർത്ഥിക്കുക ഈ കുഞ്ഞുങ്ങൾക്കുവേണ്ടി ….നമുക്കതേ ചെയ്യാനുള്ളൂ …………..
Haris O A