തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
‘വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെ പറ്റി നിങ്ങള്‍ ബോധവാന്മാരായിരിക്കണം. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് ഇഴകീറി പരിശോധിക്കണമെന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്’- മേം ഭി ചൗകിദാര്‍ ക്യാമ്പയ്ന്‍ അനുകൂലികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കള്ളപ്പണം പിടിച്ചെടുത്ത് തരാമെന്ന് പറഞ്ഞ വാഗ്ദാനം എന്തായി എന്നും 15 ലക്ഷം എവിടെ എന്നും.
യുവാക്കൾക്കായി കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് പറഞ്ഞിട്ട് എന്തായി എന്നും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലർ സ്വയം ട്രോളിയതാണോ എന്ന് സോഷ്യൽ ചോദിക്കുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ബി.ജെ.പി അധികാരത്തിലേറിയത്. എന്നാൽ അവയൊന്നും തന്നെ പാലിച്ചില്ല