ഇതൊരു ‘സ്ത്രീയുടെ’ ഫോട്ടോ ആണ്…!
ഒരു ബാറിന് മുന്നിലെ സ്ഥിരം കാഴ്ചയാണ് “സ്വപ്നം വിൽക്കുന്ന ഈ ” സ്ത്രി…!
ഞാൻ വീട്ടിലേക്ക് …രാത്രി പോകുമ്പോൾ… കാണുന്ന കാഴ്ച…!
ഞാനിന്ന് വണ്ടി നിർത്തി… ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി… അവരുടെ കണ്ണിലേക്ക് നോക്കി…. വല്ലാത്ത തിളക്കം… ആ കണ്ണുകളിൽ നിറയെ സ്വപ്നങ്ങൾ… നക്ഷത്രങ്ങൾ…!
ഞാൻ 100 രുപ കൊടുത്തപ്പോൾ… എത്രയാ തന്നത് എന്ന് എന്നോട് ചോദിച്ചു…! ഞാൻ… 100 രൂപ.. എന്നു പറഞ്ഞു…!
അവർ പറഞ്ഞു : “കണ്ണു കാഴ്ചയില്ല… അതോണ്ട് ചോദിച്ചതാ”…!
ഞാൻ തകർന്നു പോയി…!ഞാൻ ചോദിച്ചു.. ”മദ്യപിച്ചു വരുന്ന വർക്ക് മുൻപിൽ…. ലോട്ടറി വിൽക്കുമ്പോൾ… നിങ്ങളെങനെ… കാഴ്ചയില്ലാതെ….! അവർ നിങ്ങളെ പറ്റിക്കില്ലെ…?
ഉത്തരം… ശരിക്കും… എന്നെ തകർത്തു….!
“ഇല്ല .. കുടിക്കാരൻ…. അവര് എത്ര ഫിറ്റായാലും പറ്റിക്കില്ല… ഫാഷന് കുടിക്കാൻ വരണവര്… ജാഡ… ലോട്ടറി എടുക്കാറില്ല .! വന്നാലും… പരിഷ്കാരികളുടെ ചെത്തം കേട്ടാ എനിക്ക് മനസിലാകും…ടിക്കറ്റ് കൊടുക്കില്ല”….!
അവരൊന്ന് പറഞ്ഞു… ” നിങ്ങക്ക് പെണ്ണുങ്ങള്ന്ന് പറഞ്ഞാ… ഒറ്റ കാര്യേ ഉള്ളു… പക്ഷെ… വറ്റ് വെലങ്ങനെ കുത്താത്ത… മക്കളെ സ്വർഗം കാണുന്ന… 2 സെന്റിലെ പെര സ്വപ്നം കണ്ട വിയർപ്പാണെന്നും… ശരിയായ പെണ്ണ് “…!
ഞാൻ ചോദിച്ചു… ” വീട്ടിലേക്ക് പോകാൻ ആരു കൂട്ടി കൊണ്ടു പോകാൻ വരും “?
അവർ പറഞ്ഞു.” വീടില്ല… കല്യാണം കഴിച്ചിട്ടില്ല…. മകനുണ്ട് “..!
സോ.. കോൾഡ്…മലയാളി തെണ്ടി മനസ് ഉള്ളത് കൊണ്ട്… ആദ്യം “സദാചാര തെണ്ടി മലയാളി ” ചോദ്യമുയർന്നു..!
“കല്യാണം കഴിക്കാതെ… മകൻ “..?
ഒരു ശരാശരി നാണം കെട്ടവന്റെ പ്രശ്നമാണല്ലൊ…. “കല്യാണം”…! ലോകത്ത് ഒരു ജീവജാലത്തിനും ബാധകമല്ലാത്ത… ” പെണ്ണിനെ വിറ്റ കാശ് കല്യാണം”…!
(ആരാണ് ഇത് എഴുതിയതെന്നു വ്യക്തമല്ല . വാട്ട്സ് ആപ്പിൽ കിട്ടിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗം പോസ്റ്റ് ചെയ്യുന്നു.)