ലൂസിഫർ തിയറ്ററുകളിൽ ജനപ്രവാഹം തീർത്തും കളക്ഷനിൽ റെക്കോർഡുകൾ തീർത്തും മുന്നേറുകയാണ്. ആരാധകർ എന്ത് പ്രതീക്ഷിച്ചുവോ ? എന്ത് കാത്തിരുന്നുവോ ? അത് തന്നെ സംഭവിച്ചു. ലൂസിഫർ ഒരു സൂപ്പർബ്ലോക്ക്‌ബസ്റ്റർ ഹിറ്റിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. മാസ്സ് രംഗങ്ങൾ അതിനൊത്ത പഞ്ച് ഡയലോഗുകൾ എല്ലാം കൊണ്ടും സമ്പന്നമായ ലൂസിഫർ മോഹൻലാൽ എന്ന നടന്റെ കഴിഞ്ഞ കുറച്ച് പ്രേകഷകരെ നിരാശപ്പെടുത്തിയ സിനിമകൾക്കു ശേഷമുള്ള ഏറ്റവും അതിശക്തമായ തിരുച്ചുവരാവുകയാണ്.
മോഹൻലാലിന്റെ പൗരുഷം കൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ ഒരുപാടുണ്ട് ലൂസിഫറിൽ. ഈ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അഭിപ്രായമാണ് വൈറൽ ആവുന്നത്.
“തള്ളി വിജയിപ്പിക്കുന്നതല്ല.. പ്രേക്ഷകർ കയ്യടിച്ചു വിജയിപ്പിക്കണം അതാണ് വിജയം.. ഇത് മോഹൻലാൽ മാസ്സ് എന്നൊക്കെയാണ് ഈ പ്രേക്ഷകൻ അഭിപ്രായം പങ്കുവയ്ക്കുന്നത്. ലാൽ ആരാധകർ ഇതെല്ലാം ആവേശം നിറക്കുന്നതാണ്.
ലൂസിഫർ ലാൽ ആരാധകർക്ക് പ്രതീക്ഷിച്ചതിലും ഒരുപടി മേലെ പ്രേക്ഷകർക്ക് വിരുന്നാവുകയാണ്. സ്റ്റീഫൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ എൻട്രി തുടങ്ങി ഓരോ സീനിലും കത്തുന്ന തീക്ഷ്ണമായ ലാൽ ഭാവങ്ങൾ തിയറ്ററിൽ കൈയ്യടി സൃഷ്ടിക്കുമ്പോൾ ടോവിനോ, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് അടക്കമുള്ള മറ്റു കഥാപാത്രങ്ങൾ മികവ് കാട്ടുന്നുണ്ട്. ത്രസിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നുത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ. മഞ്ജുവാര്യർ വീണ്ടും മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിൻ കടേക്കർ, കലാഭവൻ ഷാജോൺ, സിജോയ് വർഗീസ്, സായ് കുമാർ, സുനിൽ സുഖദ, ഫാസിൽ, വി.കെ. പ്രകാശ്, ബൈജു സന്തോഷ്, ബാല, ശിവജി ഗുരുവായൂർ, മാല പാർവതി, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാനതാരങ്ങൾ.