Breaking News
Home / Lifestyle / കൊച്ചു കേരളത്തിലെ സിനിമ വ്യവസായത്തിന് കുറച് മുൻപ് വരെ സ്വപ്‌നങ്ങൾ കാണുന്നതിന് അതിരുകൾ ഉണ്ടായിരുന്നു

കൊച്ചു കേരളത്തിലെ സിനിമ വ്യവസായത്തിന് കുറച് മുൻപ് വരെ സ്വപ്‌നങ്ങൾ കാണുന്നതിന് അതിരുകൾ ഉണ്ടായിരുന്നു

ഏകദേശം മൂന്നരകോടി ജനസംഖ്യ മാത്രം ഉള്ള വലിപ്പത്തിൽ ഇന്ത്യയിൽ 22-അം സ്ഥാനത് ഉള്ള സംസ്ഥാനമാണ് കേരളം. തെക്കേ ഇന്ത്യയിലെ കൊച്ചു കേരളത്തിലെ സിനിമ വ്യവസായത്തിന് കുറച് മുൻപ് വരെ സ്വപ്‌നങ്ങൾ കാണുന്നതിന് അതിരുകൾ ഉണ്ടായിരുന്നു. ഈ ദശകത്തിന്റെ തുടക്കം വരെ കേരളത്തിലെ ഏകദേശം 650 തീയേറ്ററുകൾക്കു വേണ്ടി മാത്രം നിർമിച്ചിരുന്ന വാണിജ്യ സിനിമകൾ ആയിരുന്നു അധികവും.

ഹിന്ദി തെലുഗ് സിനിമകളും എന്തിനു തൊട്ടപ്പുറത്തുള്ള തമിഴ് സിനിമ വരെ ഒരേ ദിവസം ലോകമെന്പാടും റിലീസ് ചെയുകയും ആഘോഷിക്കപ്പെടുകയും ചെയുന്നത് നോക്കി നിൽക്കാൻ മാത്രമായിരുന്നു മലയാളിക്ക് യോഗം. എന്നാൽ ആ ആഗ്രഹം ഒടുവിൽ മികച്ചരീതിയിൽ സാധ്യമാക്കിയത് ഒരുപക്ഷേ ദൃശ്യം ആയിരിക്കാം. കേരളത്തിനപ്പുറം ഗൾഫ് അഥവാ GCC എന്ന പച്ചത്തുരുത് ദൃശ്യം നമ്മുടെ സിനിമ ലോകത്തിനു കാട്ടിത്തന്നു. തുടർച്ചയായി 50 ദിവസം അവിടെ ഓടി സർവകാല റെക്കോർഡ് ആണ് ആ കൊച്ചു ചിത്രം സ്വന്തമാക്കിയത്.

അതിന് ശേഷം മലയാളത്തിന്റെ മാക്സിമം potential കണ്ടത് പുലിമുരുകന്റെ വിജയത്തോടെ ആയിരുന്നു. ഗൾഫ് മേഖലകപ്പുറം europe, america, oceana മേഖലകളിലും വൻ വിജയം നേടിയ മുരുഗൻ കോടികൾ അവിടെ നിന്നും കൊയ്തിരുന്നു. കേരളത്തിന് പുറത്തുനിന്നു മാത്രം ആ ചിത്രം നേടിയ കളക്ഷൻ ഇന്നും മിക്ക മലയാളസിനിമകൾക്കും കേരളത്തിൽ നിന്ന് പോലും നേടുന്നത് അപ്രാപ്യം ആണ്.

മുരുകന്റെ സ്വപ്നതുല്യമായ കുതിപ്പിന് ശേഷം വന്ന ഒട്ടനവധി ചിത്രങ്ങൾക്കു ROW മാർക്കറ്റ് ഒരു അത്താണിയായി മാറിയിരുന്നു. ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ചാർളി, മുന്തിരിവളികൾ, TGF, പ്രകാശൻ തുടങ്ങിയ ചിത്രങ്ങൾ ഈ രീതിയിൽ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയ ചിത്രങ്ങൾ ആയിമാറി. അതിൽ ശ്രദ്ദേയമായ ഒരു കാര്യം അടുത്തിടെ വന്ന കുമ്പളങ്ങിയും സുഡാനിയുമൊക്കെ കേരളത്തിലെക്കാളധികം കളക്ഷൻ ലഭിച്ചത് ROI മേഖലയിൽ നിന്നും GCC യിൽ നിന്നും ആയിരുന്നു.

ഏറ്റവുമൊടുവിൽ ലൂസിഫറിന്റെ തേരോട്ടവും ഈ രീതിയിൽ കണ്ടു. വരുന്ന കണക്കുകൾ സത്യമാണെങ്കിൽ ലൂസിഫറിന് കൂടുതൽ കളക്ഷൻ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിന് പുറത്തുനിന്നാണ്. 2 ദിവസം കൊണ്ട് 15 കോടിയിലധികം GCC മേഖലയിൽ നിന്ന് ലൂസിഫർ നേടിയിരിക്കുന്നു( അടുത്തിടെ വന്ന CIAPTAN MARVEL ന്റെ ആദ്യ വീക്കെൻറെ കളക്ഷൻ വരെ ലൂസിഫർ തൂക്കിയെന്നു കേൾക്കുന്നു ).

ഒരേ സമയം 40 രാജ്യങ്ങളിൽ ഒരു മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറഞ്ഞാൽ തലക്കു ഓളമാണ് എന്ന് പറഞ്ഞിരുന്നവരുടെ മുൻപിൽ നെഞ്ചും വിരിച്ചു കൊണ്ടുവെക്കാവുന്ന ഐറ്റം ആണ് ലൂസിഫർ. ഒരു മലയാള സിനിമക്ക് ഇന്ന് യൂറോപ്പിൽ മാത്രം 120 റിലീസ് സെന്ററുകൾ ലഭിക്കുന്നുണ്ട്. കൂടുതൽ ലൂസിഫർമാരും മുരുഗൻമാരും വരണമെങ്കിൽ പ്രൊഡ്യൂസറുടെ പെട്ടിയിൽ ചില്ലറ വീഴണം. അതിനുള്ള മാർക്കറ്റ് ഇന്ന് മലയാള സിനിമ വെട്ടിപിടിച്ചു കൊണ്ടിരിക്കുന്നു.
~ Neeraj Hari

About Intensive Promo

Leave a Reply

Your email address will not be published.